0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

എനിക്ക് സന്തോഷം വരാൻ തുടങ്ങി.

""അപ്പോ ഇനിയെന്താ നമ്മുടെ പ്ലാൻ "" ആകാംഷയോടെ ഞാൻ ചോദിച്ചു..

""ഒന്നടങ്ങു ചെക്കാ.. നിന്നെ കുറിച്ച് ഞാൻ ചോദിച്ചു.. "" അത് കേട്ടത്തോടെ എന്റെ നെഞ്ച് പെട പെടാന്നിടിക്കാൻ തുടങ്ങി..

""അയ്യോ അതെന്തിനാ അങ്ങനെ ചോദിച്ചേ.. എനിക്കപഴേ തോന്നി.. അവളെന്തു വിചാരിച്ചു കാണും ""

""നീയാദ്യം പറയുന്നത് കേൾക്കു.. നിന്റെ കയ്യിൽ നീ വരച്ച അവളുടെ ഫോട്ടോയുണ്ടെന്നാണ് പറഞ്ഞെ.. എന്നോട് അതെന്തിനാ വരച്ചതെന്നു ചോദിച്ചു.. ഞാൻ പറഞ്ഞു നിന്നോട് ചോദിക്കാൻ...""

""കുളമായി.. എല്ലാം കുളമായി. എന്നാലും ചേച്ചി എന്ത് പണിയാ കാണിച്ചേ?""

""എടാ പൊട്ടാ.. അവൾക്കൊരു പ്രശ്നവുമില്ല.. നീയൊരു പേടിയും പേടിക്കണ്ട.. ആരുടേം മുമ്പിൽ വച്ചു അവൾ ചോദിക്കില്ല.. ""

""പിന്നെ ""

""നിങ്ങളുടെ ടൂർ വരുന്നില്ലേ.. അന്ന് അവൾ നിന്നോട് ചോദിച്ചോളും. അതൊക്കെ ഞാൻ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്.. എന്റെ അഭിപ്രായത്തിൽ അവൾക്കു നിന്നോട് എന്തോ ഉണ്ട്.. നമുക്ക് നോക്കാം "" അത് കേട്ടത്തോടെ എനിക്ക് അൽപ്പം സമാധാനമായി..

""അതുകൊള്ളാം.. പക്ഷെ അന്നവൾ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ ""

""അതിനു നീയവളെ കേറിപ്പിടിച്ചിട്ടൊന്നുമില്ലല്ലോ. ഒരു പേടിയും പേടിക്കണ്ട.. ബാക്കിയൊക്കെ ഞാൻ വീട്ടിൽ നിന്നും പറഞ്ഞു തരാം.. ഇപ്പോൾ ക്ലാസ്സിൽ കയറട്ടെ ട്ടോ "" എന്റെ കയ്യിലൊരു പിച്ചും തന്നു ചേച്ചി പോയി..

ചേച്ചിയാള് കൊള്ളാലോ.. എത്രപെട്ടെന്നാ കാര്യങ്ങൾ നീക്കുന്നെ.. ബാക്കി വരുന്നിടത്തു വച്ചു കാണാം.. ക്ലാസ്സിൽ കയറിയ ഞാൻ ആദ്യം നോക്കിയത് സ്വാതിയെ ആയിരുന്നു. എന്നെ മൈൻഡ് ചെയ്യാതെ അവൾ കൂട്ടുകാരികളോട് സംസാരിച്ചിരിക്കുന്നു.. അവളെ നോക്കാൻ സത്യത്തിൽ ഒരു പേടി തോന്നി..

💬 Comments

View all comments