Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
സമയമുണ്ടല്ലോ മോളെ.. "" അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു..
""എന്നാ ഇനി എന്നോട് തുറന്നു പറ "" കണ്ണു തുടച്ചു അവളെന്നോട് ചിരിച്ചു പറഞ്ഞു..
""ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും "" അവളുടെ കൈകളിൽ പിടിച്ചു ഞാൻ പറഞ്ഞു. ആ സമയത്ത് അവിടെ അപ്പോൾ എന്റെ ശബ്ദം മാത്രം കേൾക്കുന്നതായി തോന്നി.
""എന്റെ ജീവിതം ഇനി ഈ കൊരങ്ങന് മാത്രമായിരിക്കും "" എന്റെ കൈകളിൽ അമർത്തി പിടിച്ചവൾ പറഞ്ഞു.
പിന്നിൽ മുഴങ്ങുന്ന പ്രണയ ഗാനങ്ങൾ സാക്ഷിയാക്കി ഞങ്ങൾ പരസ്പരം എല്ലാം തുറന്നു പറഞ്ഞു.. മെറിന്റെ കല്യാണ രാത്രി ഞങ്ങളുടേത് മാത്രമാണെന്ന് തോന്നി.. ജീവിതകാലം മുഴുവൻ മറക്കാത്ത ആ രാത്രി ഞങ്ങൾക്ക് സമ്മാനിച്ച മെറിനും ഈശ്വരനും നന്ദി പറഞ്ഞു ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.. പുതിയ ജീവിതത്തിലേക്കും പുതിയ രീതികളിലേക്കും..
അന്ന് രാത്രി വീടെത്തുന്നത് വരെ കഞ്ചാവടിച്ച ഫീൽ ആയിരുന്നു എനിക്ക്.. വീടെത്തിയതോ അമ്മ വാതിൽ തുറന്നു തന്നതോ അകത്തു കയറി വാതിലടച്ചതോ ഒന്നും എനിക്കോർമ്മയില്ലായിരുന്നു.. ബെഡിൽ കിടന്ന് അവളുടെ ഞാൻ വരച്ച ചിത്രമെടുത്തു ഒന്ന് നോക്കി.. എന്ത് സുന്ദരിയാണവൾ.. ഞാൻ ഭാഗ്യവാനാണ്.. ഞാൻ സ്വയം പറഞ്ഞു..
"" ണിം ണിം "" പെട്ടെന്ന് ഒരു മെസ്സേജ് വന്നു. തുറന്നു നോക്കിയപ്പോൾ സ്വാതി ആയിരുന്നു.. മാഷേ എന്നായിരുന്നു മെസ്സേജ്.. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു.. മെസ്സേജിന് റിപ്ലൈ നൽകി.
""എന്താ മോളെ ഇന്നോറക്കമൊന്നുമില്ലേ ""
""ഇല്ല, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണിന്നു. ഇന്ന് ഞാൻ ഉറങ്ങില്ല. മാഷിനെയും ഞാൻ
💬 Comments
View all comments