0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.9K

കൊടുക്കാമെന്നു പറഞ്ഞത്. വേഗം കുളിക്കാൻ പോയി..

തലയിൽ കൂടി വെള്ളം കോരി ഒഴിക്കുമ്പോഴാണ് ഇന്നലെ സ്വാതിയുമായി സംസാരിച്ചതൊക്കെ ഓർമ്മ വന്നത്.. എന്തൊക്കെയാ ഇന്നലെ സംസാരിച്ചേ.. ഓർത്തിട്ടു കുളിരു കോരുന്നു.. അവളുടെ മെസ്സേജ് ഒന്നും കണ്ടില്ലല്ലോ.. ചിലപ്പോൾ ഉറങ്ങി പോയിട്ടുണ്ടാവും.. ആ ഒരു ത്രില്ലിൽ സോപ്പ് രണ്ടു മൂന്നു തവണ തേച് കുളിച്ചു വൃത്തിയായി ഡ്രെസ്സും മാറി ചായ കുടിക്കാനിരുന്നു..

അച്ഛൻ രാവിലെ തന്നെ പണിക്കു പോയെന്നു തോന്നുന്നു. അമ്മ കൊണ്ടുതന്ന ചപ്പാത്തിയും പിന്നെ ഇത്തിരി അച്ചാറും നക്കി സ്വാതിക്കു ഒരു ഗുഡ്മോർണിങും അയച്ചു.. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന സിനിമയും ഇട്ടു രാവിലത്തെ ഫുഡ്‌ ഉഷാറാക്കി..

""അമ്മേ.. ഇന്ന് ചേച്ചിയുടെ കൂടെ ഒരു ചിത്രം വരയ്ക്കാനുണ്ട്.. ഇടയ്ക്കു വിളിച്ചു അവിടെ പോകാനുണ്ട് ഇവിടെ പോകാനുണ്ടെന്നും പറഞ്ഞു വന്നേക്കരുത് "" അമ്മയുടെ കയ്യിൽ നിന്നും മുൻ‌കൂർ ജാമ്യം എടുത്തു..

""ഇല്ല രാജാവേ അവിടുന്ന് പറയുന്നതുപോലെ....."" അമ്മ രാവിലെ തന്നെ എന്നെ പോലെ ഫുൾ ഫോമിലാണെന്ന് തോന്നുന്നു..

എന്തായാലും എല്ലാം കഴിഞ്ഞു വരയ്ക്കാനുള്ള പെയിന്റും ബ്രഷും ബോർഡും ചാർട്ടും പിന്നെ അല്ലറ ചില്ലറ സാധനങ്ങളും എടുത്തു ചേച്ചിയുടെ വീട്ടിലേക്കു വിട്ടു..

കേറി ചെന്നപ്പോൾ ആള് കാലിന്മേൽ കാലും കയറ്റി വച്ചു ഇരുന്നു tv കാണുന്നു.. എന്നെ കണ്ടതും ചാടി എണീറ്റു..

""ഹോ വന്നോ.. എന്തൊരുറക്കമാടാ ""

""ഇന്നലെ പാർട്ടി കഴിഞ്ഞപ്പോൾ കുറച്ചു വൈകി അതാ "" സാധനങ്ങൾ ഒരു സൈഡിൽ വെക്കുന്നതിനിടെ ഞാൻ പറഞ്ഞു..

""ആ അയ്യോ sorry ടാ ഞാനതു മറന്നു.. നിനക്ക് ശല്യമായോ ""

""ഏയ്‌ ചേച്ചി

💬 Comments

View all comments