0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

ഫസ്റ്റ് പീരിയഡ് കേറാൻ പറ്റാത്തത്തിനാൽ ക്യാന്റീനിൽ കയറിയിരുന്നു.. അപ്പോഴാണ് ചേച്ചിയും ഗൗരിയും കൂടി അങ്ങോട്ട്‌ വന്നത്.. ശേ ഇനി ഇവിടെ ഇരിക്കുന്നതെന്തിനെന്ന് ചോദിച്ചാൽ എന്ത് പറയും. അവരെ കണ്ട ഞാൻ ചിരിച്ചു..

""ആഹാ നീ ക്ലാസ്സിൽ കയറിയില്ലേ "" എന്റെ അടുത്ത് ഇരിക്കുന്നതിനിടയിൽ ചേച്ചി ചോദിച്ചു..

""ഇല്ല.. ഒരു സുഖമില്ല.. ""

""എന്ത് പറ്റി നോക്കട്ടെ "" എന്റെ നെറ്റിയിൽ കൈവച്ചു ചേച്ചി ചോദിച്ചു.. ഒരനിയനോടുള്ള സ്നേഹം അപ്പോൾ ഞാൻ അവളിൽ കണ്ടു.

""ഒന്നുമില്ല ഒരു തലവേദന പോലെ ""

""സാരമില്ല മാറിക്കോളും.. നിനക്ക് പിന്നെ ക്ലാസ്സിൽ കയറിയില്ലെങ്കിലും എക്സാമിന് ഫുൾ മാർക്കുണ്ടാവുമല്ലോ "" അവളെന്നെ പുകഴ്ത്തി പറഞ്ഞു.

""ഓഹോ വിഷ്ണു ആള് കൊള്ളാലോ "" ഗൗരി ചേച്ചിയുടെ വക ഒരു കമന്റും..

""അല്ല നിങ്ങളെന്താ ക്ലാസ്സിൽ കയറാത്തെ ""

""ഓഹ് അതാ മണുകുണാഞ്ചൻ സന്തോഷിന്റെ ക്ലാസാ "" ചേച്ചി അത് പറയുമ്പോൾ അയാളോടുള്ള വെറുപ്പ് ആ മുഖത്തു കാണാമായിരുന്നു..

""എന്നാ നിങ്ങളിരിക്ക് ഞാൻ ചെല്ലട്ടെ... ""

അവരോടു പറഞ്ഞു സമയമായപ്പോൾ ഞാൻ ക്ലാസ്സിൽ കയറി. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴാണ് പിന്നെ സ്വാതി വിളിച്ചത്..

""നീയെന്താ ഇത്രേം നേരം വിളിക്കാഞ്ഞേ ""

""ക്ലാസ്സ്‌ ടൈം കഴിയട്ടെയെന്നു കരുതി ""

""വീട്ടിലെത്തിയോ ""

""ഇല്ല ഹോസ്പിറ്റലിലാണ്. രണ്ടു ദിവസം കിടക്കാൻ പറഞ്ഞു..

""ഡോക്ടർ എന്താ പറഞ്ഞെ ""

""വയറിനകത്തൊരു മുഴ ഉണ്ട്.. ചെക്ക് ചെയ്തിട്ട് ക്ലിയർ ആയി പറയാമെന്നു പറഞ്ഞു ""

""സാരമില്ല നീ പേടിക്കണ്ട.. പൈസ ഞാൻ ഗൂഗിൾ പേ ചെയ്യാം.. രാത്രി ഞാൻ വരണോ ""

💬 Comments

View all comments