0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

ഒരു തമാശ. ""

""അല്ല അമ്മക്കെന്താ പ്രശ്നം.. ഞാനതു ചോദിക്കാൻ വിട്ടുപോയി ""

""ഒന്നുല്ലെടാ.. ഈയടുത്തു തുടങ്ങിയതാ ഒരു വയറുവേദന.. ഇന്നിപ്പോൾ വയ്യാതെ കിടക്കാണ്‌.. ഭക്ഷണമൊക്കെ ഞാൻ ഉണ്ടാക്കിയിട്ടാ പോന്നേ ""

""എന്നിട്ട് ഹോസ്പിറ്റലിൽ കാണിച്ചില്ലേ ""

""ഇല്ല, വൈകുന്നേരം ചെന്നിട്ട് കാണിക്കണം ""

""അതുവരെ അമ്മ വേദന സഹിച്ചു കിടക്കുമോ..""

""അത്രക്കൊന്നും ഇല്ലെടാ.. "" അപ്പോഴേക്കും ജ്യൂസ്‌ വന്നു..

""അത് നീയാണോ തീരുമാനിക്കുന്നെ "" ജ്യൂസ്‌ കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

"" അങ്ങനല്ലെടാ.. കുഴപ്പൊന്നുല്ല ""

""നീ വേഗം കുടിച്ചേ.. ""

""Da ചൂടാവല്ലേ.. അമ്മ വെളുത്തുള്ളിയൊക്കെ എടുത്തു കഴിച്ചിട്ടുണ്ട്.. അത് കഴിച്ചാൽ മാറുമെന്നാ പറഞ്ഞെ ""

""അവളുടെയൊരു വെളുത്തുള്ളി.. നിന്റെ കയ്യിൽ പൈസയുണ്ടോ?"" അത് ചോദിച്ചപ്പോൾ അവളൊന്നു തല താഴ്ത്തി.

""ഇല്ല, എന്തേ നീയെടുത്തില്ലേ ""

""വീട്ടില് പൈസ എന്തെങ്കിലും ഉണ്ടോ ""

""ഇല്ല "" അൽപ്പം സങ്കടത്തോടെ അവൾ പറഞ്ഞു..

"" വാ "" ജ്യൂസിന്റെ പൈസയും കൊടുത്ത് അവളെയും കയറ്റി ഞാൻ വണ്ടി വേഗത്തിൽ വിട്ടു. ഒരു ബസ് സ്റ്റോപ്പിൽ നിർത്തി..

"" ഇപ്പോൾ തന്നെ വീട്ടിലേക്കു പോയി അമ്മയെ ഹോസ്പിറ്റലിൽ കാണിക്കണം.. കോളേജിലെ കാര്യം ഇന്ന് നോക്കണ്ട. "" അവളുടെ കയ്യിൽ 1000 രൂപ നൽകികൊണ്ട് ഞാൻ പറഞ്ഞു.

"" ഡാ "" കണ്ണുകൾ നിറഞ്ഞു അവൾ എന്നെ വിളിച്ചു..

"" ഹോസ്പിറ്റലിൽ കാണിച്ചതിനു ശേഷം എന്നെ വിളിക്കണം . ഇത് കൂടി വച്ചോ വണ്ടിക്കൂലിക്കു "" അവൾ കരയുന്നതിനു മുന്നേ ഞാൻ ബൈക്ക് എടുത്തു നേരെ കോളേജിലേക്ക് വിട്ടു..

💬 Comments

View all comments