0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

ഇരുന്നു ഞാൻ പറഞ്ഞു.. അവർ ഞാൻ ആരാണെന്ന അർത്ഥത്തിൽ സ്വാതിയെ നോക്കി.

""എന്റെ കൂടെ കോളേജിൽ പഠിക്കുന്നയാളാണമ്മേ.. വിഷ്ണു ""

""ആ മോനെന്താ ഈ നേരത്തു "" അമ്മ ചോദിച്ചപ്പോൾ സ്വാതി ഒന്ന് ഞെട്ടി.

""ഞാൻ വേറൊരാളെ കാണാൻ വന്നതാ അപ്പോഴാ ഇവളെ കണ്ടത്. അമ്മക്കെങ്ങനെയുണ്ട്."" അത് കേട്ടപ്പോൾ അവൾക്കു സമാധാനമായി..

""വേദനയുണ്ട് മോനെ.. കുഴപ്പമില്ല """ അവരുടെ വാക്കുകളിൽ തളർച്ച ഉണ്ടായിരുന്നു.

""ശരിയായിക്കോളും.. നിങ്ങൾ രണ്ടുപേരും മാത്രേയുള്ളോ?""

""അല്ല നാത്തൂൻ വരും. കുറച്ചു കഴിയുമ്പോഴേക്കും എത്തും ""

""പേടിക്കേണ്ട.. എന്താവിശ്യമുണ്ടെങ്കിലും ഞാനുണ്ട് .. എന്താ ഡോക്ടർ പറഞ്ഞെ?""

"" എന്തോ ഒരു മുഴയാണെന്നാ പറഞ്ഞെ.. ""

""ഇത് കയ്യിൽ വച്ചോളു.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി "" കയ്യിൽ ബാക്കിയുണ്ടായിരുന്ന 2000 രൂപ അവരുടെ അവസ്ഥ കണ്ടു അവർക്ക് നൽകി കൊണ്ട് ഞാനും പറഞ്ഞു. സ്വാതി അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

""വേണ്ട മോനെ. അതൊക്കെയുണ്ട്. ""

""അത് പറഞ്ഞാൽ പറ്റില്ല.. ഇത് വാങ്ങണം ""

""അമ്മേ അന്ന് അയാൾക്ക്‌ കൊടുക്കാൻ 12000 രൂപ തന്നത് വിഷ്ണുവാണ് "" അമ്മയെ നോക്കി സ്വാതി പറഞ്ഞു.. അതിഷ്ടപ്പെടാതെ ഞാൻ അവളെ നോക്കി..

""അയ്യോ അത് മോനായിരുന്നോ തന്നെ.. അന്ന് അയാൾ വീട്ടിൽ കയറിയിരിപ്പായിരുന്നു.. എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചിരിക്കുമ്പോഴാ ഇവൾ പൈസയും കൊണ്ടു വന്നേ.. മോനൊരുകോടി പുണ്യം കിട്ടും.. മറ്റുള്ളവരുടെ വേദന മനസിലാക്കുന്ന മോന് നല്ലത് മാത്രേ വരൂ.."" അവർ കരയുന്നുണ്ടായിരുന്നു.

""അങ്ങനെയൊന്നുമില്ല.. പൈസയൊക്കെ ആവിശ്യങ്ങൾക്ക് ചിലവാക്കാനുള്ളതല്ലേ. കയ്യിൽ വച്ചിട്ട് കാര്യമില്ലല്ലോ.. സാരമില്ല.. ഞാൻ ഇറങ്ങട്ടെ.. എന്തുണ്ടെങ്കിലും

💬 Comments

View all comments