0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

വിളിക്കണം.. എന്നെ മോനെ പോലെ കണ്ടാൽ മതി "" ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കൊടുത്ത പൈസ കയ്യിൽ ചുരുട്ടിപിടിച്ചു എന്റെ നേരെ അവർ കൈ കൂപ്പി. ഞാൻ അവരുടെ കൈകൾ ചേർത്ത് പിടിച്ചു പുറത്തേക്കു നടന്നു.. അവൾ ഞാൻ പോണതും നോക്കിനിന്നു.

അവരുടെ അവസ്ഥ ആലോചിച്ചു എനിക്ക് സങ്കടമായി.. സ്വാതിയെ സ്നേഹിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിച്ചു. പുറത്തു ബൈക്കിനടുത്തെത്തിയ എന്നെ പുറകിൽ നിന്നും വന്ന സ്വാതി കയ്യിൽ പിടിച്ചു നിർത്തി.

ഞാൻ തിരിഞ്ഞതും അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു.

""നീ.. നീ... എനിക്കൊന്നും പറയാൻ കഴിയുന്നില്ല.."" നെഞ്ചിൽ തല വച്ചവൾ കരഞ്ഞു..

""കരയരുത്.. ഞാൻ നിന്നെ സ്നേഹിച്ചത് ഇപ്പോൾ എനിക്കൊരാനുഗ്രഹമായി തോന്നുന്നു. എന്റെ അച്ഛനെയും അമ്മയെയും നോക്കുന്നതുപോലെ നിങ്ങളെയും ഞാൻ നോക്കും ""

""എനിക്കറിയാം... ജീവിതത്തിൽ ആരൊക്കെയോ ഒപ്പമുള്ളതുപോലെ തോന്നുന്നു ഇപ്പോൾ ""

""മതി. അമ്മ ഒറ്റക്കല്ലേ ചെല്ല്.. "" അവളെ വേർപെടുത്തി ഞാൻ പറഞ്ഞു..

കരഞ്ഞു കൊണ്ടു എന്റെ കവിളിൽ ചുംബനം നൽകി അവൾ നിന്നു. ഞാൻ പോകുന്നതും നോക്കി......

രണ്ടു ദിവസം അങ്ങനെ കടന്നു പോയി.. അവൾ ഇനി തിങ്കളാഴ്ച മാത്രമേ ഹോസ്പിറ്റലിൽ നിന്നും വരൂ.. അവർ വന്നിട്ട് അവളുടെ വീട്ടിൽ പോകണം..

അപ്പോഴാണ് ചേച്ചി വിളിച്ചത്. നാളെ ഗൗരിയുടെ വീട്ടിൽ പോകാൻ മറക്കണ്ട എന്നുപറയാൻ. ചേച്ചിക്ക് നാളെ വരാൻ പറ്റില്ലെന്ന്.. ഞാൻ ok പറഞ്ഞു വച്ചു..

രാവിലേ എണീറ്റു ഫ്രഷ് ആയി വരയ്ക്കാനുള്ള സാധനങ്ങൾ എല്ലാം റെഡിയാക്കി വച്ചു.. ചേച്ചി അയച്ചു തന്ന ഗൗരിയുടെ നമ്പറിൽ call ചെയ്തു ലൊക്കേഷൻ ചോദിച്ചു മനസിലാക്കി..

💬 Comments

View all comments