0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

പിന്നെയുള്ളത് ഗൗരിയുടെ അനിയത്തിയാണ്. അവൾ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്. ഇവിടെ ഇവർ രണ്ടുപേരും മാത്രേയുള്ളു..

""ഞങ്ങൾ പെയിന്റിംഗ് ചെയ്യാൻ പോകാണ്.. മുകളിലുണ്ടാവും.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി "" അവൾ അമ്മയോട് പറഞ്ഞു..

അങ്ങനെ ഞങ്ങൾ മുകളിലേക്കു നടന്നു.. ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും എക്കോ അടിക്കാൻ തുടങ്ങി. അത്രെയും നിശബ്ദയാണവിടെ.. ആദ്യം അവളുടെ റൂമിലേക്ക്‌ പോയി.. എന്ത് ഭംഗിയാണിവളുടെ റൂം കാണാൻ. ഫൈവ് സ്റ്റാർ ഹോട്ടലിലെ റൂം പോലുണ്ട്..

""ചേച്ചി വിളിച്ചിരുന്നോ "" ഞാൻ ചോദിച്ചു.

""വിളിച്ചിരുന്നു.. ഞാൻ അവളോടും വരാൻ പറഞ്ഞതാ.. അവൾക്ക് പീരിയഡ്സ് ആയതുകൊണ്ട് വയറു വേദന കൂടുതലാ.. "" അവൾ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്നതു പോലെ തോന്നി.. ചേച്ചി പോലും എന്നോടിത് പറഞ്ഞിട്ടില്ല..

""ഇവിടെ വച്ചാണോ ചേച്ചി വരക്കേണ്ടത്?""

""അല്ല ഹാളിൽ വച്ചു വരക്കാം. പക്ഷെ അതിനു മുൻപ് നീ ഈ ചേച്ചി വിളി ഒഴിവാക്കണം. ""

"" പിന്നെ ഞാനെന്തു വിളിക്കാനാ ""

""എന്നെ എല്ലാവരും കാത്തു എന്നാണ് വിളിക്കുന്നത്‌ അത് വിളിച്ചാൽ മതി.. ""

""ശരി കാത്തു "" ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു. അവളും ചിരിച്ചു..

""പിന്നെ ഇങ്ങനെയുള്ള ചിത്രം ആയതുകൊണ്ട് ഇതിനു കുറച്ചു നിയമങ്ങളുണ്ട്.. ഫോട്ടോയുടെ സൈസ്.. Use ചെയ്യാവുന്ന കളറുകൾ.. ബാക്ക്ഗ്രൗണ്ട്.. അങ്ങനെ കുറെ.. എല്ലാം ഞാൻ പറഞ്ഞുതരാം.. നിനക്കെവിടെയും പോകാനില്ലല്ലോ ""

""ഏയ്‌ എവിടെയും പോകാനില്ല. ഇന്ന് ഫുൾ ചേച്ചിക്ക്... അല്ല കാത്തുവിന് മാറ്റി വെച്ചിട്ടുണ്ട് ""

""താങ്ക്സ് ""

അങ്ങനെ ഓരോ കാര്യവും കൃത്യമായി അവൾ പറഞ്ഞു തന്നു.. സംസാരിക്കുമ്പോൾ തൂങ്ങിനിൽക്കുന്ന

💬 Comments

View all comments