0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Author : Garuda Read All Parts 1.3K

ആരംഭിച്ചു.. എന്തൊരു ഭംഗിയാണ് ഈ പെണ്ണിനെ കാണാൻ അവളെ ഓരോ പ്രാവിശ്യം നോക്കുമ്പോഴും ഞാനാലോചിച്ചു..

""പിന്നേയ് ഞാനിങ്ങനെ ഡ്രെസ്സിട്ട് നിന്നത് അവളോട്‌ പറയണ്ടാട്ടോ. "" ആ നിൽപ്പിൽ അവൾ സംസാരിക്കാൻ തുടങ്ങി.

"" ചിത്രം കാണുമ്പോൾ അവൾക്ക് മനസ്സിലാവില്ലേ മണ്ടത്തീ "" വരക്കുന്നതിനിടയിൽ ഞാനും സംസാരിക്കാൻ തുടങ്ങി.

"" അതിന്.. നീ വരച്ചപ്പോൾ അങ്ങനെ വരച്ചെന്നും ഞാൻ ഉള്ളിൽ ബ്ലൗസ് ധരിഛെന്നും പറഞ്ഞാൽ മതിയല്ലോ? ""

"" എല്ലാം പ്ലാനിങ്ങിൽ ആണല്ലേ.. നടക്കട്ടെ. എന്തായാലും കുഴപ്പമില്ല ഞാൻ പറഞ്ഞ കാര്യം ശരിയാക്കി തന്നാൽ കൈ ചെയിനിന്റെ കാര്യം മറക്കരുത്""

"" എനിക്കൊറ്റ വാക്കേയുള്ളൂ. ആദ്യം നീ അത് ശരിയാക്കി കാണിക്ക് ബാക്കി നോക്കാം ""

"" mm നോക്കട്ടെ.. ""

""നീ ആരെയും പ്രേമിച്ചിട്ടില്ലേ ""

""ഉണ്ടല്ലോ.. സ്വാതി എന്റെ ക്ലാസ്സിലെ ""

""ആ എനിക്കറിയാം, നല്ല കുട്ടിയാണവൾ. ഞാനും വിചാരിച്ചു നിനക്കൊന്നും ഇല്ലേ എന്ന്?""

""അതെന്താ കാത്തു അങ്ങനെ.. എന്നെ കാണാൻ അത്രയ്ക്ക് ബോറാണോ?""

""ബോറോ നിന്നെ കാണാനോ.. ഒരു സത്യം പറയട്ടെ ഞാൻ..""

""ആ പറ.. ""

"" നീയാള് സൂപ്പറാ ""

""ഞാനിതൊന്നു വരക്കട്ടെ പ്ലീസ്‌ "" അവള് പറഞ്ഞതിഷ്ടപെട്ടെങ്കിലും അത് കാണിക്കാതെ ഞാനെന്റെ പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..

സംഗീതത്തിന്റെ അകമ്പടിയോടെ വരയിൽ മുഴുകിയപ്പോൾ നിശബ്ദത പരന്ന അന്തരീക്ഷം ഞങ്ങൾക്ക് ലഭിച്ചു.. പാട്ടിന്റെ ലഹരി എനിക്ക് വരയ്ക്കാനുള്ള വേഗത കൂട്ടിത്തന്നു. അല്പസമയം കഴിഞ്ഞപ്പോൾ സ്വാതിയുടെ call വന്നു. അയ്യോ ഇന്നവളെ വിളിച്ചില്ലല്ലോ.. നല്ലോണം കിട്ടുമായിരിക്കും. കാത്തുവിനോട് 2 മിനിറ്റ് അനുവാദം വാങ്ങി ഞാൻ

💬 Comments

View all comments