0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Author : Garuda Read All Parts 1.3K

ഓർത്തെടുത്തു അവൾ പറഞ്ഞു..

ഇതൊക്കെ ഇത്ര വലിയ സംഭവമായിരുന്നൊ?.. ഞാൻ സ്വയം ചിന്തിച്ചു.

""സത്യത്തിൽ ഇതൊക്കെ ഞാൻ അങ്ങ് ചെയ്തുപോകുന്നതാണ്. ആരെയും കാണിക്കാനോ ആളാവാനോ ചെയ്യുന്നതല്ല ""

""അറിയാം, അതുകൊണ്ടല്ലേ നീ നീപോലുമറിയാതെ നീ വലിയവനാകുന്നത് "" എന്നെ നോക്കി അവളത് പറഞ്ഞപ്പോൾ അല്പം രോമാഞ്ചം എന്നിൽ കടന്നുകൂടിയൊന്നൊരു സംശയം..

""മതി കാത്തു, ഇനിയും എന്നെ പുകഴ്ത്തിയാൽ ഞാൻ മരവിച്ചു പോകും.. പെയിന്റിംഗിന് വേറെ ആളെ വിളിക്കേണ്ടി വരും ""

""ഹ ഹ ഹ, നല്ലോണം ചുഗിച്ചു ലെ.. പക്ഷെ ഞാൻ പറഞ്ഞത് കാര്യാട്ടോ.. ""

""Mm നല്ലോണം ചുഗിച്ചു.. അല്ല ഇപ്പോൾ നമ്മൾ നല്ല ഫ്രണ്ട്സായില്ലേ.. മഞ്ഞൊക്കെ ഉരുകിയ സ്ഥിതിക്ക് സ്റ്റാർട്ട്‌ ചെയ്താലോ.. ""

""Mm, എന്നാലും നീ വരുന്നത് വരെ ഒരു ചിന്തയുമില്ലായിരുന്നു.. പക്ഷെ ഇപ്പോൾ നല്ല മടി തോന്നുന്നു.. ""

""ദൈവമേ ഇനിയും മടി മാറിയില്ലേ. ഈ പെണ്ണിതെന്ത് ഭാവിച്ചാണ്.. ദേ പണീം കഴിഞ്ഞെനിക്ക് വീട്ടീ പോവാനുള്ളതാ.""

""എടാ ഞാനാദ്യമായിട്ടാ ഇങ്ങനൊരു ഡ്രെസ്സിട്ട് ഒരാളുടെ മുമ്പിൽ നിക്കാൻ പോകണേ.. ഒന്നു relax ആകട്ടെടാ "" അവളെന്നോട് അപേക്ഷിച്ചു.

""എന്നാ പിന്നെ ഇതിന് നിക്കണോ? വേറെ എന്തൊക്കെ കോമ്പറ്റിഷൻസ് ഉണ്ട്. ""

""നിനക്കതു പറഞ്ഞാൽ മനസിലാവില്ല.. എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പെയിന്റിംഗ്.. ഞാനീ മത്സരത്തിൽ പങ്കെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമാണ്.. അതെനിക്ക് സാധിക്കണം ""

""അതിനെന്താ പ്രശ്നം. അതിനല്ലേ ഞാൻ വന്നിരിക്കുന്നെ.. ""

""നീ ഇങ്ങനെ വരക്കുമെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം എത്രയാന്നറിയോ?"" അത് പറയുമ്പോൾ അവളുടെ മുഖത്തും സന്തോഷം നിറഞ്ഞിരുന്നു.

""ആഹാ കൊള്ളാലോ..

💬 Comments

View all comments