0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Author : Garuda Read All Parts 1.3K

കാത്തുവിന് ഇല്ലെന്നു പറഞ്ഞാൽ ഒരിക്കലും ഞാൻ വിശ്വസിക്കില്ല ""

""അതെന്താടാ "" വളരെ ആകാംക്ഷയിൽ അവൾ ചോദിച്ചു.

""ഇത്രെയും സൗന്ദര്യമുള്ള കാത്തുവിന് ഇതുവരെ ഒരു പ്രേമവും ഇല്ലെന്നു പറഞ്ഞാൽ.. എങ്ങനെ വിശ്വസിക്കും?"" എന്റെ ന്യായമായ സംശയം ഞാൻ ഉന്നയിച്ചു.

""ഹോ ഹോ ഹോ ആക്കിയതാണല്ലേ "" ചുണ്ട് കൂർപ്പിച്ചു അവൾ പറഞ്ഞു.

"" ആക്കിയതൊന്നുമല്ല, എനിക്ക് തോന്നിയൊരു കാര്യം ചോദിച്ചു അത്രേയുള്ളൂ ""

""ഹമ്മ്.. എനിക്കിതുവരെ ആരോടും ഒരുമണ്ണാങ്കട്ടയും തോന്നീട്ടില്ല.. ഇങ്ങോട്ട് കൊറേ ഓഫർ വന്നതാ.. താൽപര്യമില്ലാത്തോണ്ട് വേണ്ടാന്നു വെച്ചു ""

""അതെന്താ താല്പര്യല്ലാത്തെ? ഇനി കാത്തു വല്ല ലെസ് ആണോ?""

""മനസിലായില്ല "" കണ്ണു ചെറുതാക്കി അവൾ ചോദിച്ചു..

""സ്ത്രീകളോട് മാത്രമാണോ താല്പര്യം എന്ന്?"" ചെറുതായൊന്നു ചിരിച്ചു ഞാൻ പറഞ്ഞു.

""പോടാ അലവലാതി.. "" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

""കാത്തുവിന് എങ്ങനെയുള്ള ആളുകളോടാ താല്പര്യം?""

""അങ്ങനെ ചോദിച്ചാൽ, മനസിലൊന്നും ഇല്ല.. എങ്കിലും നിന്റെ പോലെയുള്ള ആളുകളെ എനിക്കിഷ്ടാ.. ""

""എന്റെ പോലെയോ?""

""അതെ ""

""എന്റെ എന്ത് സ്വഭാവാണ് കാത്തുവിന് ഇഷ്ടപെട്ടെ?"" ഒരു അത്ഭുതത്തോടെ ഞാൻ ചോദിച്ചു..

""അത്... നിന്നെ കുറിച്ച് നിന്റെ ചേച്ചിയെപ്പോഴും പറയും.. അതൊക്കെ കേട്ട് നിന്നെ കുറിച്ച് കൂടുതൽ കാര്യങ്ങളെനിക്കറിയാം.. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ നീ പഠിക്കുന്നത്. മറ്റുള്ളവരുടെ ലൈഫിലും നീ ഇമ്പോർട്ടൻസ് കൊടുക്കുന്നത്.. ആരെന്തു ചോദിച്ചാലും ഒരു മടിയും കൂടാതെ ചെയ്തുകൊടുക്കുന്നത്.. ഇപ്പോ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടിത്തന്നെ നീ വന്നില്ലേ.. ഇതുപോലെയുള്ള എല്ലാവരെയും മനസിലാക്കുന്ന ഒരാളെയാണ് എനിക്ക് പാർട്ണറായിട്ട് വേണ്ടത്."" റൂമിൽ മുഴങ്ങുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ചുവരിലേക്ക് നോക്കി

💬 Comments

View all comments