0%

Chapter Title : മായേശ്വരി [Gharbhakumaaran]

Author : Kambikathakal Read All Parts 493

ബൂക്സും കട്ടിലിൽ വലിച്ചുവാരി ഇട്ടിട്ടുണ്ട്.നാളെ മാളുവിൻ്റെ കല്യാണം ആണ്.അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട്.പരിസരം അവന് ഓർമയില്ല എന്തൊക്കെയോ അവൻ്റെ മനസ്സിനെ വല്ലാതെ നോവികുന്നുണ്ട്.ചേച്ചി വന്നു വിളികുമ്പോഴാണ് അവൻ സ്വോബോധത്തിലേക് തിരികെ വരുന്നത്>>

അഭി നീ എന്തിനാ ഇതൊക്കെ ഇങ്ങനെ വലിച്ചുവാരി ഇട്ടേകുന്നത് ?

"ചേച്ചി നീ എൻ്റെ കോളേജ് ആൽബം എവിടെയെങ്കിലും കണ്ടോ...?" (ചേച്ചി കാണാതെ കണ്ണുനീർ തുടച്ച് അഭി ചോദിച്ചു)

പിന്നെ..... എനിക്ക് നിൻ്റെ ആൽബം നോക്കി നോക്കിനടക്കൽ അല്ലേ പണി....ഒന്നു പോയെ അഭി നീ.... അല്ലാ.... ഇപ്പൊ അത് കിട്ടിട്ട് നിനക്ക് എന്തിനാ???

"ഒന്നുല്ല ചേച്ചി വെറുതെ.....ചികൂസേവിടെ ?"

അവൻ മമ്മീടെ കൂടെ അടുക്കളയിൽ ഉണ്ട്.നിന്നെ ചോദിക്കുന്നുണ്ട് ...അതെങ്ങനെയാ മാമനെ കിട്ടിയാൽ പിന്നെ വേറെ ആരേലും വേണോ അവന്.......ഞാൻ ചായ ഇട്ടുവച്ചിട്ടുണ്ട് ഫ്രഷ് ആയി അത് എടുത്ത് കുടിക്ക് (അതും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി)

ഞാൻ ഫ്രഷ് ആയി അടുക്കളയിലേക്ക് നടന്നു........... ചികൂസെനെ കണ്ടതും 'മാമ' വിളിച്ച് ഓടിവന്നു ,ഞാൻ അവനെ വാരിയെടുത്തു............

മമ്മി : ആഹാ....എൻ്റെ പോന്നുമോൻ എഴുന്നെട്ടോ ?? കർത്താവേ ഇന്നു നീ മഴപെയ്യിച്ചേകണെ.......

ചേച്ചി : ഇന്ന് ഇവൻ നേരത്തെ എണിച്ചതിൽ വല്യ അൽഭുതം ഒന്നും ഇല്ലൻ്റെമമ്മി....കാമുകിയുടെ കല്യാണം അല്ലേ അവിടെ കുറെ പണിയൊക്കെ കാണും....അല്ലേഡാ? (ചേച്ചി എന്നെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി)

ചേച്ചി ഇതു പറഞ്ഞപ്പോൾ തന്നെ എനിക്ക് നല്ല ദേഷ്യം വന്നു പക്ഷെ അത് പുറത്ത് വന്നില്ല.സങ്കടം എനിക്ക് മൗനം സമ്മാനിച്ചു.

മമ്മി : ഒന്നു പോയെടി നീ....എൻ്റെ കൊച്ചിനോട് ആവിശ്യം

💬 Comments

View all comments