Chapter Title : മായേശ്വരി [Gharbhakumaaran]
ഇപ്പൊ മഹേഷ് മത്രെമെയുള്ളു.നീ എന്തായാലും അവനെ ഒന്ന് വിളിക്ക്.....
മഹേഷിനെ കുറിച്ച് പറഞ്ഞില്ലാലോ.....മഹേഷ് എൻ്റെ ആത്മാർത്ഥ സുഹൃത്താണ്. പത്തു മുതൽ പ്ലസ് ട്ടു വരെ അവൻ ഞങ്ങൾടെ വീട്ടിൽ നിന്നാണ് പഠിച്ചത്,എൻ്റെ കൂടെ എൻ്റെ ക്ലാസ്സിൽ.അവൻ്റെ അച്ഛനും(വേണു) എൻ്റെ അച്ചായിയും കളികൂട്ടുകാരാണ്. അവരുടെ ഇടയിൽ വല്യ സ്നേഹമാണ്. എൻ്റെ അച്ഛൻ്റെ ചെറുപ്പം ഒക്കെ നാട്ടിൽ അതായത് എറണാകുളത്ത് ആയിരുന്നു.എൻ്റെ അപ്പച്ചൻ(അച്ഛൻ്റെ അച്ഛൻ)ഇങ്ങോട്ട് കുടിയേറിയത് ആണ്. അവൻ്റെ അമ്മക്ക്(പ്രഭാവതി)എന്നെ വല്യ കാര്യമാണ്.ഞങ്ങൾ നാട്ടിൽ ചെല്ലുമ്പോൾ ഒക്കെ ആ വാത്സല്യം ഞാൻ അനുഭവിക്കുന്നതാണ്.അവന് ഒരു അനിയത്തി കൂടിയുണ്ട് (റിതിന)കോയമ്പത്തൂർ ഒരു നഴ്സിംഗ് കോളേജിൽ bsc ചെയ്യുന്നു.
ഞാൻ കൊച്ചിക്ക് വരുന്ന കാര്യം പറയാൻ മഹേഷിനെ വിളിച്ചു.......
"ഹലോ ഡാ മഹേഷേ...."
ഹലോ ഡാ അളിയാ........എന്നാ നീ ഇങ്ങോട്ട് കയറുന്നെ?നീ റൂമൊക്കെ നോക്കുവായിരുന്നു കേട്ടു?
"ഓഹോ അപ്പോ എല്ലാവരുംകൂടി ഉള്ള ഒത്തു കളിയാർനെല്ലെ"....
എന്നോട് നീ പറഞ്ഞിലേലും എലിസബെത്ത് ചേച്ചിയോക്കെ പറഞ്ഞായിരുന്നു....അല്ലേലും നീ എന്നോട് ഇപ്പോ ഒന്നും പറയാറില്ല.
"എടാ അത് ...ഞാൻ വിട്ടുപോയി .... സോറി ഡാ."
അതൊക്കെ പോട്ടെ...... ഇവിടെ ഇപ്പൊ ഞാൻ മാത്രേ ഉള്ളൂ അമ്മ കഴിഞ്ഞ മാസം അച്ഛൻ്റെ അടുത്ത് പോയി റിതിനയാണെങ്കിൽ അവൾടെ കോളേജിൽ....ഈ അടുത്ത് വരാൻ ചാൻസ് ഇല്ല.... ബാച്ചിലേഴ്സ് ലൈഫ് അളിയാ......നമുക്കു പൊളിക്കാം നീ ഇങ്ങു വാ....
"എടാ അത്"
മര്യതെക്ക് ഇങ്ങോട്ട് പോരെ നീയ് ,നിൻ്റെ അടവൊന്നും എൻ്റെയടുത്ത് വേണ്ട... എന്നാ നിനക്ക് ജോയിൻ ഡേറ്റ്?
"ഈ തിങ്കളാഴ്ച ജോയിൻ ചെയ്യണം "
ഇന്ന് വെള്ളിയാഴ്ച്ച അല്ലേ....നീ നാളെ മോർണിങ് കയറികോ.. അതാകുമ്പോൾ സൺഡേ നമ്മുക്ക് അടിച്ച് പോളികാം ഓക്കേ?
"മം ശെരി ഡാ "
അതാണ്......എന്നാലേ എനിക്ക് കുറച്ച് പ്രോജക്ട് ഉണ്ട് ഞാൻ അത് ചെയ്യട്ടെ ഇല്ലെ മാഡം ഫുൾ തെറിയായിരികും ....നീ നാളെ കയറിയിട്ട് വിളി.... ഗുഡ് നൈറ്റ് അളിയാ.
"ഗുഡ് നൈറ്റ് ഡാ"
മഹേഷ് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു logistics കമ്പനിയിൽ വർക്ക് ചെയ്യുകയാണ്.അവൻ ബാച്ചിലർ ലൈഫ് എന്നൊക്കെ തട്ടിയെങ്കിലും ആള് സോളോ ലൈഫ് ഒന്നും എല്ലാ
💬 Comments
View all comments