Chapter Title : മായികലോകം 2 [രാജുമോന്‍]
പിറ്റേ ദിവസം രാവിലെയും മെസേജ് വന്നില്ല. രാത്രി അങ്ങോട്ട് ഗുഡ് നൈറ്റ് മെസ്സേജ് അയച്ചിട്ടും മറുപടി ഇല്ലാത്തത് കൊണ്ട് രാവിലെ അങ്ങോട്ട് മെസ്സേജ് അയക്കാന്‍ പോയില്ല. ഇനി ഞാന്‍ കാരണം അവള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്നു കരുതി. അവള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നു ആലോചിച്ചു ടെന്‍ഷന്‍ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു മിസ്സ് കാള്‍ എങ്കിലും ഇട്ടാലോ എന്നു വിചാരിച്ചു. പിന്നെ വേണ്ടെന്ന് വച്ചു. ഓഫീസിലെ ജോലിയില്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയാതെ ആയി.
ഉച്ചകഴിഞ്ഞു. ഉച്ചയ്ക്കും മെസേജ് വന്നില്ല. കുറെ കാത്തിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ചു വിളിച്ചാലോ എന്നു വിചാരിച്ചു ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ഇങ്ങോട്ട് ഒരു കോള്‍. മായയായിരുന്നു.
“ഹെലൊ”
“ഹെലൊ എന്തു പറ്റി? മെസേജ് ഒന്നും അയക്കാതിരുന്നേ?”
“ഒന്നുമില്ല. അയക്കാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.”
“ഞാന്‍ പേടിച്ചു പോയി.”
“എപ്പോഴും ഒന്നും മെസേജ് ചെയ്യാന്‍ പറ്റില്ല എനിക്കു.”
“സാരമില്ല. “
“നാളെ ഞാന്‍ പുതിയ ഓഫീസില്‍ ജോയിന്‍ ചെയ്യും.”
“ആണോ?. ഞാന്‍ വരട്ടെ കാണാന്‍?”
“വേണ്ട. അച്ഛന്‍ ഉണ്ടാകും.”
“നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എനിക്കു.”
“നാളെ വിളിക്കാം.”
“കട്ട് ചെയ്യുകയാണോ”
“അതെ. അമ്മ അടുത്ത വീട്ടില്‍ പോയതാ. ഇപ്പോ വരും”
“കുറച്ചു സമയം കൂടി മിണ്ടിക്കൂടേ?
“പറ്റില്ല. നാളെ വിളിക്കാം”
“ഓകെ”
ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ അന്ന് ഒരു മെസ്സേജും ഉണ്ടായിരുന്നില്ല. എന്നാലും ഹാപ്പി ആയിരുന്നു ഞാന്‍.
അടുത്ത ദിവസം ജോലിക്കു ജോയിന്‍ ചെയ്യുന്നതല്ലെ എന്നത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു. അവള്‍ക്ക്
💬 Comments
View all comments