0%

Chapter Title : മായികലോകം 2 [രാജുമോന്‍]

വേണ്ടി. പിന്നെ അവളെ എനിക്കു കിട്ടാന്‍ വേണ്ടിയും. ജോയിന്‍ ചെയ്തു പിന്നെ വിളിക്കാം എന്നു പറഞ്ഞു ഒരു sms മാത്രം വന്നു. ശരി എന്നു തിരിച്ചു മറുപടിയും കൊടുത്തു. വീട്ടില്‍ അല്ലല്ലോ അവള്‍ ഇപ്പോള്‍ ഉള്ളത് എന്ന ധൈര്യം അവളെ അങ്ങോട്ട് വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ കോള്‍ ചെയ്തപ്പോഴേക്കും അവള്‍ കട്ട് ചെയ്തു. ലഞ്ച് ടൈം ആയപ്പോള്‍ അവള്‍ വിളിച്ചു ഇങ്ങോട്ട്. അവിടെ കുറേപ്പേര്‍ ഉണ്ടെന്നും ഫോണ്‍ വിളിക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. അവിടുത്തെ വിശേഷങ്ങളും മറ്റുമായി കുറച്ചു നേരം സംസാരിച്ചു. കൂടി വന്നാല്‍ ഒരു പത്തു മിനുട്ട്. പക്ഷേ എനിക്കത് മതിയായിരുന്നു.
അങ്ങിനെ മെസ്സേജും ഫോണ്‍ വിളിയും ആയി ദിവസങ്ങള്‍ കടന്നു പോയി. പക്ഷേ ഒരിക്കല്‍ പോലും എന്നോടു ഐ ലവ് യു എന്നു പറഞ്ഞിട്ടില്ല അവള്‍. ഞാന്‍ അങ്ങോട്ട് പറഞ്ഞാലും തിരിച്ചു ഒന്നും മിണ്ടാറില്ല. ശരിക്കും അതെന്നെ നന്നായി വിഷമിപ്പിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ ആ കാര്യം അവളോടു സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി എന്നെ വല്ലാതെ ഉലച്ചു. “എനിക്കു ഇപ്പൊഴും നിങ്ങളെ നീരജിന്‍റെ സ്ഥാനത്ത് കാണാന്‍ കഴിയുന്നില്ല. ശ്രമിക്കുന്നുണ്ട്. പക്ഷേ നീരജിന്‍റെ മുഖം മറക്കാന്‍ കഴിയുന്നില്ല.” മനസില്‍ നല്ല വിഷമം ഉണ്ടെങ്കിലും സാരമില്ല അതൊക്കെ ശരിയായിക്കോളും എന്നു പറഞ്ഞു സമാധാനിച്ചു. പിന്നേയും നാളുകള്‍ കടന്നു പോയി. അവളെ നേരില്‍ കാണണം എന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്നു എനിക്കു. പക്ഷേ സാഹചര്യം മാത്രം ഉണ്ടായില്ല. ഒരു ദിവസം വിളിച്ചപ്പോ അടുത്ത ഞായറാഴ്ച അവളുടെ ഒരു ഫ്രണ്ടിന്‍റെ കല്യാണം ഉണ്ട്. പൊയ്ക്കൊട്ടേ എന്നു എന്നോടു ചോദിച്ചു. ആദ്യമായിട്ടാണ്

💬 Comments

View all comments