Chapter Title : മായികലോകം 3 [രാജുമോന്‍]
“പോയോ? അവിടെ തന്നെ നില്‍ക്കുകയാണോ?”
“പോയില്ല. ഇവിടെ തന്നെ ഉണ്ട്. എന്തായി? വിളിക്കട്ടെ?”.
“പൊയ്ക്കൊളൂ എന്നു പറഞ്ഞതല്ലേ. സംസാരിക്കുന്നു. വിളിക്കേണ്ട”
“ഓക്കെ”
“പൊയ്ക്കൊളൂ. കാത്തിരിക്കേണ്ട”
അതിനു മറുപടി ഒന്നും കൊടുത്തില്ല. എന്തെങ്കിലും ഒരു തീരുമാനം ആകണമല്ലോ.
ഒന്നുകില്‍ ഇത് ആദ്യത്തേയും അവസാനത്തെയും ഒരുമിച്ചുള്ള യാത്ര ആയിരിയ്ക്കും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് യാത്ര ചെയ്യാനുള്ള തുടക്കം ആയിരിയ്ക്കും.
എന്തായാലും നേരിടുക. അത്ര തന്നെ. പൊതുവേ കൂട്ടുകാരില്‍ എല്ലാവര്ക്കും എന്നെ വലിയ മതിപ്പ് ആണ്. കാണാനും കൊള്ളാം. നന്നായി ആലോചിച്ചു മാത്രമേ എന്തിനും തീരുമാനങ്ങളില്‍ എത്തൂ. പട്ടിണി കിടന്നപ്പോള്‍ പോലും പുറത്തു കാണിക്കാതെ നടന്നതാണ്. പക്ഷേ ഇപ്പോള്‍ മനസിലെ വിഷമം മുഖത്ത് കാണാനുണ്ട്. പല കൂട്ടുകാരും അത് ചോദിച്ചതും ആണ്. ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവായതല്ലാതെ ആരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍ ആണ്?
ഒരു കാമുകന്‍ ഉള്ള പെങ്കുട്ടിയെ ഇഷ്ടമാണെന്നോ?
എനിക്കു വട്ട്ടാണെന്നല്ലേ എല്ലാരും പറയൂ.
അതൊക്കെ പോട്ടെ. ഇനിയും എന്‍റെ മാനസിക വിചാരങ്ങളെക്കുറിച്ച് പറഞ്ഞു ബോറടിപ്പിക്കുന്നില്ല.
സമയം ഉച്ച കഴിഞ്ഞു. പക്ഷേ വിശപ്പ് ഒന്നും ഇല്ല. എന്തായിരിക്കും അവിടെ നടക്കുന്നത് എന്നു ഓര്‍ത്തുള്ള ഉല്‍കണ്ട മാത്രം.
കുറച്ചു കഴിഞ്ഞപ്പോള്‍ മായയുടെ ഫോണ്‍ വന്നു പോയോ എന്നു ചോദിച്ചു. ഇല്ല എന്നു മറുപടി പറഞ്ഞപ്പോഴേക്കും ഇപ്പോ വരാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു അവള്‍.
ഫോണ്‍ കട്ട് ചെയ്തു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നീരജിന്‍റെ ബൈക്ക് എന്‍റെ മുന്നില്‍ വന്നു നിന്നു. പുറകില്‍ നിന്നും അവള്‍ ഇറങ്ങി.
അവന്‍ അവളോടു പൊയ്ക്കൊളൂ എന്നു തലകൊണ്ടു കാണിക്കുന്നുണ്ടായിരുന്നു. മായ ഇറങ്ങി എന്‍റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ആകെ കരഞ്ഞു വല്ലാതായത് പോലെ തോന്നി.
ഞാന്‍ നീരജിന്‍റെ മുഖത്തേക്ക് നോക്കി.
“കുഴപ്പമൊന്നുമില്ല ഏട്ടാ. ശരിയായിക്കോളും” നീരജ് എന്നോടു പറഞ്ഞു.
എന്നോടു ദേഷ്യം ഒന്നും കാണിക്കാതെ ആയിരുന്നു നീരജ് അത് പറഞ്ഞത്. എന്നെക്കാള്‍ ചെറുപ്പം ആയതു കൊണ്ടായിരിക്കും അവന്‍ ഏട്ടാ എന്നു വിളിച്ചത്.
എന്താ സംഭവിച്ചത് എന്നറിഞ്ഞാല്‍ അല്ലേ ആശ്വസിപ്പിക്കാന്‍ കഴിയൂ.
അവന്‍ എന്തെങ്കിലും ദേഷ്യപ്പെട്ടിട്ടാണോ
💬 Comments
View all comments