Chapter Title : മായികലോകം 4 [രാജുമോന്‍]
കൂട്ടുന്നു. പ്രണയത്തിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു ഞാന്‍.
പണ്ടൊക്കെ കൂട്ടുകാരെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പ്രണയിച്ചു ടെന്‍ഷന്‍ അടിച്ചു നടക്കുന്നകൂട്ടുകാരെ.
പിന്നേയും ചിന്തകള്‍ കാടു കയറുന്നു.
ഇനിയും എന്‍റെ ചിന്തകളെക്കുറിച്ച് പറഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ തലക്കിട്ടടിക്കും. അതുകൊണ്ടു വീണ്ടും കഥയിലേക്ക് തന്നെ വരാം.
എന്‍റെ ചിന്തകള്‍ അല്ലല്ലോ ഇവിടെ പ്രധാനം.
മായയും നീരജും തമ്മില്‍ എന്തായിരിക്കും സംസാരിച്ചത് എന്നല്ലേ.
രാജേഷ് അതറിഞ്ഞില്ലെങ്കിലും നിങ്ങള്‍ അതറിയണം.
അതിനു മുന്‍പ് മായയുടെയും നീരജിന്റെയും പ്രണയകഥ അറിയണം. അതുകഴിഞ്ഞു പോരേ രാജേഷിലേക്ക് വരുന്നത്?
ഇനി കുറച്ചു ഫ്ലാഷ്ബാക്ക്….
മായയുടെയും നീരജിന്റെയും കലാലയ ജീവിതം...
പ്ലസ്ടു നല്ല മാര്‍ക്കോടെ പാസ്സ് ആയി കോളേജിലേക്ക് വരുന്ന മായ.
ആദ്യമായി കോളേജിലേക്ക് പോകുന്നതിന്റെ എക്സൈറ്റ്മെന്‍റ് ഉണ്ട് ആ മുഖത്ത്. ചെറിയ പേടിയും.
പ്ലസ് ടു വിന് കൂടെ പഠിച്ച ഒരാള്‍ പോലും കൂടെ ഇല്ല എന്ന വിഷമവും ആ മുഖത്തുണ്ട്.
ശരിക്കും ഒറ്റപ്പെട്ട അവസ്ഥ.
ആദ്യ ദിനത്തെക്കുറിച്ചൊന്നും വിശദീകരിച്ചെഴുതുന്നില്ല. അതൊക്കെ നിങ്ങളുടെ മനോധര്‍മത്തിലേക്ക് വിടുന്നു. നമുക്ക് ഇവിടെ പ്രധാനം മായയുടെയും നീരജിന്റെയും ജീവിതം മാത്രമാണു. അതുകൊണ്ടു അത് മാത്രം പറയാം.
ദിവസവും കോളേജിലേക്ക് വീട്ടില്‍ നിന്നും പോയി വരാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഹോസ്റ്റലില്‍ ആയി മായയുടെ താമസം.
അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അമ്മാവന്‍ ആയിരുന്നു. വീട്ടില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല മായയെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതിന്. അമ്മാവന്‍റെ നിര്‍ബന്ധം കൊണ്ട് മാത്രം ആണ് അച്ഛന്‍ സമ്മതിച്ചത്.
പ്ലസ്ടു കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിടാം എന്നു ആയിരുന്നു അച്ഛന്‍റെ മനസിലിരുപ്പ്. മരുമകള്‍ നന്നായി പഠിച്ചു ഒരു
💬 Comments
View all comments