0%

Chapter Title : മായികലോകം 4 [രാജുമോന്‍]

നിലയിലാകണം എന്നു അമ്മാവന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണു മായ ഇപ്പോള്‍ കോളേജില്‍ എത്തിയിരിക്കുന്നത്. ചെറിയ രീതിയിലുള്ള റാഗിങ് ഒക്കെ ഉണ്ടായിരുന്നു കോളേജില്‍.  രണ്ടാമത്തെ ദിവസം തന്നെ റാഗിങ്ങില്‍ നിന്നും മായയെ രക്ഷപ്പെടുത്തിയത് നീരജ് ആയിരുന്നു. അങ്ങിനെ ആണ് നീരജ് മായയെ പരിചയപ്പെടുന്നത്. നീരജ്
അവളുടെ സീനിയര്‍ ആയിരുന്നു. കോളേജിലെ സ്റ്റാര്‍ തന്നെ ആയിരുന്നു നീരജ്. എല്ലാവരോടും മാന്യമായിട്ടേ പെരുമാറാറുള്ളൂ. അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവനെ ഇഷ്ടമായിരുന്നു. അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ നോ എന്നു പറയുന്ന ആരും ഉണ്ടായിരുന്നില്ല. ഒരു നല്ല സൌഹൃദ വലയം കാത്തുസൂക്ഷിച്ചിരുന്നു നീരജ്. ചെന്നായ്ക്കൂട്ടത്തിന്‍റെ ഇടയില്‍ പെട്ട പേടമാനിന്റെ അവസ്ഥയില്‍ ആയിരുന്നു നീരജ് ആദ്യം മായയെ കണ്ടുമുട്ടിയപ്പോ. അതില്‍ നിന്നും അവളെ രക്ഷിച്ചത് നീരജ് ആയിരുന്നു. പിന്നെ ഒരിയ്ക്കലും ആരും അവളെ ശല്യം ചെയ്യാന്‍ പോയിരുന്നില്ല. അത്യാവശ്യം പഞ്ചാരയുമായി കുറച്ചുപേര്‍ വന്നതല്ലാതെ. ആ ബന്ധം ഒരു നല്ല സൌഹൃദം ആയി മാറി. ഒഴിവുസമയങ്ങളില്‍ ഒക്കെ നീരജ് മായയുടെ അടുത്തേക്ക് ഓടിയെത്തി. സ്ഥിരമായി കുങ്കുമക്കുറി തൊടുമായിരുന്നു നീരജ്. മായയും. ഒരുദിവസം നീരജിന് മാഞ്ഞുപോയ കുറി വീണ്ടും തൊട്ടു കൊടുത്തു മായ. അത് കണ്ടു കൂട്ടുകാര്‍ അവരെ കളിയാക്കി. സ്വയംവരം നടക്കുന്നെ എന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ മായയുടെ കുങ്കുമക്കുറി നീരജ് മായ്ച്ചു കളഞ്ഞു. അന്ന് അവള്‍ കരഞ്ഞു കുറെ. കുങ്കുമക്കുറിയെ പെങ്കുട്ടികള്‍ വളരെ ദിവ്യമായ ഒന്നായിട്ടാണ് കാണുന്നത് എന്നു അന്നാണ് നീരജ് അറിഞ്ഞത്. അതോടെ അവന് കുറ്റബോധമോ എന്തോ ഒരു ഫീലിങ് തോന്നിത്തുടങ്ങി.  ( കല്യാണം കഴിഞ്ഞു തിരുനെറ്റിയില്‍ സിന്ദൂരം ഇടുന്നതല്ല ഉദ്ദേശിച്ചത്). ആ കുറ്റബോധം അവന്

💬 Comments

View all comments