Chapter Title : മായികലോകം 4 [രാജുമോന്‍]
അവളോടു പ്രണയമായി മാറി.
പിന്നെ അവരുടെ പ്രണയം അറിയാത്തവര്‍ ആ കോളേജില്‍ ആരും ഇല്ലാതെ ആയി.
എങ്കിലും ക്ലാസ് കട്ട് ചെയ്തു പ്രണയിക്കാന്‍ ഒന്നും മായ തയ്യാറായിരുന്നില്ല. പ്രണയത്തിനിടയിലും നന്നായി പഠിച്ചു.
അവന്‍ അവള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തു. എങ്കിലും ഹോസ്റ്റലില്‍ എത്തിയിട്ടു കിടക്കാന്‍ നേരം ഒരു അരമണിക്കൂര്‍ സംസാരിക്കും. അവര്‍ തമ്മില്‍. അത്രേ ഉള്ളൂ.
ഒരു ദിവസം കോളേജില്‍ സമരം ആയത് കൊണ്ട് ക്ലാസ് നേരത്തെ വിട്ടു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അതുകൊണ്ടു തന്നെ മായയുടെ കൂടെ ഉള്ളവരൊക്കെ വീട്ടിലേക്ക് പോയി.
ഒറ്റയ്ക്ക് വീട്ടിലേക്ക് വരരുത് എന്നു വീട്ടില്‍ നിന്നും കര്‍ശന നിര്‍ദേശം ഉണ്ടായുയിരുന്നു. അച്ഛനോ അമ്മാവനോ കൂട്ടാന്‍ വരാതെ പുറത്തേക്ക്
എങ്ങോട്ടും ഇറങ്ങരുതെന്നയിരുന്നു കല്‍പന.
പിറ്റേദിവസമേ അവളെ കൂട്ടാന്‍ വരൂ.
ക്ലാസ് വിട്ടതും നീരജ് നേരെ മായയുടെ അടുത്തേക്ക് ഓടി എത്തി.
“ഹായ് മായ”
“ഹായ്”
“ഇന്നെന്താ പരിപാടി? വീട്ടില്‍ പോകുന്നുണ്ടോ?
“ഇല്ല. നേരെ ഹോസ്റ്റലിലേക്ക്. നാളെ അമ്മാവന്‍ കൂട്ടാന്‍ വരും.”
“എന്നാ നമുക്ക് ഒരു സിനിമയ്ക്കു പോയാലോ?”
“അയ്യോ. ഞാനില്ല.”
“വാടോ. എത്ര കാലമായി ഞാന്‍ വിളിക്കുന്നു”.
“ഇല്ല. ഇപ്പോ തന്നെ ഈ കോളേജില്‍ മൊത്തം പാട്ടാണ് നമ്മള്‍ തമ്മിലുള്ള ബന്ധം. ഇനി ഇപ്പോ നാട്ടുകാരെ കൂടി അറിയിക്കണോ?”
“എന്തായാലും അറിയേണ്ടതല്ലേ. പിന്നെന്താ?”
“ആദ്യം എന്‍റെ കഴുത്തില്‍ ഒരു താലി കെട്ട്. എന്നിട്ട് അറിയിക്കാം നാട്ടുകാരെ. അതുവരെ എന്‍റെ പൊന്നുമോന്‍ ക്ഷമിച്ചെ പറ്റൂ”
“നിനക്കെന്നെ വിശ്വാസമില്ലേ”
“ഈ ലോകത്ത് ഏറ്റവും വിശ്വാസം നിന്നെയാണ്. എന്നു കരുതി കറങ്ങി നടക്കാന്‍ ഒന്നും ഞാന്‍
💬 Comments
View all comments