Chapter Title : മായികലോകം 5 [രാജുമോന്‍]
ഇല്ലേ? വന്നു ഇഷ്ടപ്പെടണം. ജാതകം നോക്കണം. അങ്ങിനെ കുറെ കാര്യങ്ങള്‍ ഇല്ലേ? നീ സമാധാനപ്പെടൂ.”
“നിനക്കങ്ങിനെ പറയാം. ഞാനല്ലേ നിന്നു കൊടുക്കേണ്ടത്?”
“ഒന്നും ഉണ്ടാകില്ല. നീ സമാധാനത്തോടെ വീട്ടില്‍ പൊയ്ക്കൊ”
“ഉം”
“അതിന്റെ കൂടെ മ്മ കൂടി കൂട്ടി താ.”
“പോടാ”
“നേരിട്ടല്ലല്ലോ. ഫോണിലൂടെ അല്ലേ. നേരിട്ടെന്തായാലും നീ തരൂല. എന്നാ പിന്നെ ഫോണിലൂടെ എങ്കിലും തന്നൂടെ?”
“അതൊന്നും ശരിയാകില്ലെടാ”
“നിന്‍റെ ഈ മൂഡ് ഓഫ് മാറ്റാന്‍ ഒന്നു മൂഡ് ആകുന്നത് നല്ലതാ”
“എന്നാലും വേണ്ട”
“നിന്നെ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. എന്തെങ്കിലും കാര്യത്തില്‍ ഞാന്‍ നിന്‍റെ ഇഷ്ടം കണക്കാക്കാതെ ഇരുന്നിട്ടുണ്ടോ?”
“ഇല്ല. അതുകൊണ്ടല്ലേ എനിക്കു നിന്നോടു ഭയങ്കര ഇഷ്ടം”
“എന്നാ ആ ഇഷ്ടം ഒരു ഉമ്മയായി തന്നൂടെ?”
“ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഫോണ്‍ വെക്കും കേട്ടോ”
“ദേഷ്യപ്പെടല്ലേ പൊന്നേ.”
“ഇങ്ങനെ പറഞ്ഞാല്‍ ദേഷ്യപ്പെടും”
“ഇല്ല പറയുന്നില്ല. പോരേ?”
“ഉം”
“ഫ്രണ്ട്സ് എല്ലാരും ചോദിക്കും നിങ്ങള്‍ ടച്ചിങ്സ് ഒന്നും ഇല്ലേ എന്നു?”
“ഞാന്‍ പറയും ഉണ്ടെന്നു”
“അതെന്തിനാ അങ്ങിനെ പറഞ്ഞേ. എന്നെക്കുറിച്ചെന്തു വിചാരിക്കും അവര്‍?. ഞാന്‍ മിണ്ടൂലാട്ടോ”
“ലവേഴ്സ് ആയാല്‍ തൊടലും പിടിക്കലും ഒക്കെ ഉണ്ടാകും. നമ്മളെ പോലെ പരിശുദ്ധപ്രേമം ഒന്നും ഉണ്ടാകില്ല. അപ്പോ അവരെങ്കിലും ഇത് കേട്ടു ഒന്നു സന്തോഷിച്ചോട്ടെ”
“അങ്ങിനെ ഇപ്പോ സന്തോഷിക്കേണ്ട”
“ഇല്ലെടീ. ഞാന്‍ അങ്ങിനെ പറയോ? അതും എന്‍റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരി ആക്കി?”
“അറിയില്ല”
“അപ്പോ അത്രേ ഉള്ളൂ എന്നെപ്പറ്റി വിശ്വാസം?”
“ഞാന്‍ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.”
“എനിക്കറിയാം പൊന്നേ. നീ ഇത്ര സില്ലി ആയാലോ. വിഷമിക്കാന്‍ വേണ്ടി
💬 Comments
View all comments