Chapter Title : മായികലോകം 6 [രാജുമോന്‍]
എന്നാണല്ലോ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്. ഇതെന്താ ഇന്ന് തന്നെ കൂട്ടാന്‍ വന്നത് എന്നു ആലോചിച്ചുകൊണ്ട് മായ വീട്ടില്‍ പോകാനുള്ള ഡ്രസ് ഒക്കെ എടുത്തു റെഡി ആയി.
"അമ്മാവന്‍ കൂട്ടാന്‍ വന്നു വീട്ടിലേക്ക് പോകുന്നു" എന്നു നീരജിന് മെസേജ് ചെയ്തു റൂമില്‍ നിന്നും ഇറങ്ങി.
അമ്മാവന്‍റെ കൂടെ മായ വീട്ടിലേക്ക് പോയി.
വീട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് പിറ്റേദിവസം രാവിലെ അവളെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ടെന്ന്.
അതോടെ അവളുടെ സന്തോഷം മുഴുവന്‍ പോയി.
പിറ്റേദിവസം രാവിലെ തന്നെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ചു.
കുളിച്ചു ഒരുങ്ങി നിന്നു. പെണ്ണ് കാണാന്‍ വരുന്നതല്ലേ.
ഈ ആലോചന എവിടുന്നാണാവോ..
അവര്‍ക്ക് എന്നെ ഇഷ്ടപ്പെടല്ലേ... ഇതുവരെ കണ്ടുപോയ എല്ലാവര്ക്കും എന്നെ ഇഷ്ടമായിട്ടുണ്ട്. അപ്പോ പിന്നെ അങ്ങിനെ ആഗ്രഹിച്ചിട്ടു കാര്യമില്ല. ഭാഗ്യത്തിന് അച്ഛന്‍റെ വെള്ളമടി കാരണം ഓരോ ആലോചനകളും ഒഴിവായിപ്പോകുന്നു. അങ്ങിനെ ആലോചിച്ചാല്‍ അച്ഛന്‍ വെള്ളമടിക്കുന്നത് നന്നായി എന്നു തോന്നുന്നു.
മായയുടെ ചിന്തകള്‍ പിന്നേയും കാടു കയറുന്നു.
അപ്പോഴേക്കും അവളെ കാണാന്‍ ആള്‍ക്കാര്‍ എത്തി. പയ്യന്‍ മാത്രം വന്നില്ല. ആദ്യം വീട്ടുകാര്‍ കണ്ടു ഇഷ്ടപ്പെട്ടിട്ടു മതി ചെക്കന്‍ വന്നു കാണുന്നത് എന്നാണ് അവര്‍ പറയുന്നതു. ഇതെന്തൊരു ഫാമിലി??. കല്യാണം കഴിക്കേണ്ടത് വീട്ടുകാരെ ആണോ? ചെക്കനെ അല്ലേ?
അല്ല.. ഞാനിപ്പോ എന്തിനാ അതൊക്കെ ആലോചിക്കുന്നെ.. എന്തായാലും എന്‍റെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്നീരജ് ആയിരിക്കുമല്ലോ. പിന്നെന്താ.
പക്ഷേ ഇപ്പോ അവര്‍ വന്നു ഉറപ്പിക്കുക ആണെങ്കില്‍ ഞാനെന്തു ചെയ്യും? എന്‍റെ വാക്കിന് ഇവിടെ ആരും വില കല്‍പ്പിക്കില്ലല്ലോ. ഇവരുടെ മുന്നില്‍ ഞാന്‍ എങ്ങിനെ എതിര്‍ത്തു നില്ക്കും? വെറും ഒരു പെണ്ണല്ലേ
💬 Comments
View all comments