Chapter Title : മായികലോകം 6 [രാജുമോന്‍]
ആയി ചിന്തിക്കൂ നീ. വിഷമം ഉണ്ടാകും എന്നറിയാം. എനിക്കും ഉണ്ട് വിഷമം. പക്ഷേ സഹിച്ചേ പറ്റൂ. വേറെ വഴി ഇല്ല”
മായ അവിടെ ഇരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി.
നീരജ് തന്നെ ഇടപെട്ട് അവളെ ഹോസ്റ്റലില്‍ എത്തിച്ചു.
മായ നീരജിന് അവന്‍ കൊടുത്ത ഫോണ്‍ തിരിച്ചേല്‍പ്പിച്ചു. രണ്ടുപേരും കാണുമ്പോൾ മാറി നടന്നു. അങ്ങിനെ ആ ദിവ്യ പ്രണയത്തിന് അവിടെ തിരശ്ശീല വീണു .
എങ്കിലും അവരുടെ മനസിലെ പ്രണയം വർദ്ധിച്ചതെ ഉള്ളൂ.
ആ അധ്യയന വർഷത്തോടെ നീരജ് ആ കലാലയത്തിൽ നിന്നും വിട ചൊല്ലി. മായയോട് ഒരു ഫോർമൽ യാത്ര പറച്ചിൽ ചെയ്യാൻ നീരജ് മറന്നില്ല .
അതിനു ശേഷം ഇടയ്ക്ക് പരസ്പരം ഇമെയിൽ അയക്കാറുണ്ടായിരുന്നു അവർ . ആകെ സുഖമല്ലേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നു മാത്രം ചോദിക്കും .
മായയുടെയും കോളേജ് പഠനം കഴിഞ്ഞു. ഇതിനിടയിൽ കുറേ കല്യാണലോചനകൾ വന്നു. ഭാഗ്യത്തിന് എങ്ങിനോക്കെയോ അതൊക്കെ ഒഴിവായി പോയി.
റിസൽറ്റ് വന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോ മായയ്ക്ക് ജോലി കിട്ടി . അത് രാജേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആയിരുന്നു .
ഇനി കഥ വീണ്ടും രാജേഷിലേക്ക് ..
(തുടരും)
സമയക്കുറവ് കൊണ്ട് കഥ ചില സ്ഥലങ്ങളിൽ വിശദമായി എഴുതാൻ കഴിഞ്ഞില്ല . ജോലിയുടെ തിരക്ക് .. വീട്ടിൽ എത്തിയാൽ മക്കളുടെ ഓൺലൈൻ ക്ലാസ്.. എല്ലാം കൂടി ജകപോക ആണ്. വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് .. ഇല്ലെങ്കിൽ എങ്ങിനെയെങ്കിലും വേഗം വേഗം കൂടുതൽ പേജുകൾ ആയി വന്നേനെ . ക്ഷമിക്കുക .. അതേ പറയാൻ ഉള്ളൂ
💬 Comments
View all comments