Chapter Title : മായികലോകം 7 [രാജുമോന്‍]
ചോദിച്ചാല്‍ അല്ല എന്നു പറയാന്‍ പറ്റില്ല. മോള്‍ടെ വിളി ഒന്നും ഇല്ലാത്തത് കൊണ്ട് എന്തു പറ്റി എന്നുഒരു ടെന്‍ഷന്‍. ഒന്നിന്നും ഒരു മൂഡ് തോന്നിയില്ല.”
“ഇപ്പോ ഞാന്‍ വിളിച്ചില്ലെ? ഇനി പൊയ്ക്കൂടെ?”
“ഞാന്‍ ലീവ് വിളിച്ച് പറഞ്ഞു. ഇനി നാളെ പോകാം”
“ഞാന്‍ ഓഫീസില്‍ എത്തി. പിന്നെ വിളിക്കാം”
“ശരി”
മായയുടെ ഫോണ്‍ വന്നതോടെ രാജേഷിന് കുറച്ചു ജീവന്‍ വച്ചു.
ലീവ് എടുത്തത് കൊണ്ട് ഇനി ഓഫീസില്‍ പോകാനും പറ്റില്ല.
റൂമില്‍ ഇരുന്നാല്‍ ബോറടിയും. മായയെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യാന്ന് വിചാരിച്ചാല്‍ ഓഫീസില്‍ അവള്‍ ഫോണ്‍ ഉപയോഗിക്കുകയുമില്ല.
എങ്കില്‍ പിന്നെ പുറത്തേക്കിറങ്ങി ഒരു സിനിമയൊക്കെ കണ്ടു വരാം എന്നു വിചാരിച്ചു.
സിനിമ കഴിഞ്ഞു പുറത്തിറങ്ങി. ഇനിയും മായയുടെ ഓഫീസ് കഴിയാന്‍ സമയം ഉണ്ട്. ഭക്ഷണം ഒക്കെ കഴിഞ്ഞു രാജേഷ് റൂമിലേക്ക് പോയി.
കുറച്ചു നേരം പുസ്തകങ്ങള്‍ വായിച്ചു. പതിയെ കിടന്നുറങ്ങിപ്പോയി.
മായയുടെ ഫോണ്‍ വന്നപ്പോഴാണ് രാജേഷ് ഉറങ്ങിപ്പോയത് പോലും അറിഞ്ഞത്
മായയോടു സംസാരിച്ചു കുറച്ചു നേരം. എന്നിട്ടും അവള്‍ അവിടെ നടന്നത് എന്താണെന്ന് പറഞ്ഞില്ല. അങ്ങോട്ട് ചോദിക്കുകയുമില്ല എന്നു രാജേഷും തീരുമാനിച്ചു.
അങ്ങിനെ രാജേഷും മായയും തമ്മില്‍ ഉള്ള പ്രണയം ഫോണില്‍ കൂടി പൂത്തു തളിര്‍ത്തു. ഇടയ്ക്കു നീരജിനെ ഓര്‍ക്കാറുണ്ട് സ്വപ്നം കണ്ടു എന്നൊക്കെ മായ പറയും.
പക്ഷേ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അവസരം കൊടുക്കാതെ രാജേഷ് വിഷയം മാറ്റും. ഇപ്പൊഴും മായയുടെ മനസില്‍ രാജേഷിനെക്കാള്‍ സ്നേഹം നീരജിനോട് തന്നെ ആണ്.
എട്ടനെ ഇഷ്ടമാണ് പക്ഷേ നീരജിനെ മറക്കാന്‍ കഴിയുന്നില്ല എന്നു ഇടയ്ക്കിടയ്ക്ക് മായ രാജേഷിനോടു
💬 Comments
View all comments