0%

Chapter Title : മായികലോകം 7 [രാജുമോന്‍]

പറയും. രാജേഷ് ആണെങ്കില്‍ അത് കേട്ടു വെറുതെ മൂളും. മനസില്‍ ഒരു വലിയ നെരിപ്പോട് എരിയുന്നുണ്ടെങ്കിലും. അല്ലെങ്കിലും താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിന് വേറെ ഒരാളെ ആണ് ഇഷ്ടം എന്നു പറയുമ്പോള്‍ ആര്‍ക്കാ വിഷമമില്ലാതിരിക്കുക. ഇടയ്ക്കിടയ്ക്ക് അവള്‍ ഇങ്ങനെ പറയുന്നത് ഞാന്‍ ഒഴിവായിപ്പോകുണെങ്കില്‍ ഒഴിവായിക്കോട്ടെ എന്നു കരുതിയിട്ടാണോ? അതോ ശരിക്കും എന്നെക്കാള്‍ ഇഷ്ടം അവനോടു തന്നെയാണോ? ഇനി ഇപ്പോ കല്യാണം കഴിഞ്ഞാലും അവള്‍ ഇങ്ങനെ തന്നെ പറയുമോ? എന്നെക്കാള്‍ ഇഷ്ടം അവനോടാണെന്ന്? അവളോടു നേരിട്ടു ഇക്കാര്യം ചോദിക്കുന്നതെങ്ങിനെ? അവനെക്കുറിച്ച് ഞാന്‍ ചോദിച്ചു വിഷമിപ്പിക്കില്ല എന്നു ഞാന്‍ തന്നെ അല്ലേ അവളോടു പറഞ്ഞത്. അപ്പോ പിന്നെ ചോദിക്കുന്നത് തീരെ ശരിയല്ല. അവളായിട്ട് തന്നെ ഇങ്ങോട്ട് പറയട്ടെ
എന്തായാലും എനിക്കു അവളെ വേണം. നീരജിനെക്കാളും സ്നേഹം എനിക്കു അവളോടുണ്ടെന്ന് അറിയുമ്പോള്‍ പതിയെ അവള്‍ എന്നെ മാത്രമായി സ്നേഹിച്ചോളും. സ്നേഹിച്ചു തോല്‍പ്പിക്കുക. അത് തന്നെ ആണ് നല്ലത്. അപ്പോ പിന്നെ എല്ലാം തുറന്നു പറഞ്ഞോളും. അത് തന്നെയാണ് നല്ലത്. ഇനി ഇപ്പോ ഞാന്‍ വെറും ഒരു പെണ്‍കോന്തന്‍ എന്നു വിചാരിക്കുമോ? വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ മായക്കുട്ടിക്ക് വേണ്ടി അല്ലേ? സാരമില്ല. എന്നാലും മായയ്ക്ക് എന്താ ഇത്ര പ്രത്യേകത? എത്രയോ പെണ്‍പിള്ളേരെ കണ്ടിരിക്കുന്നു. അതും ഇങ്ങോട്ട് ഇഷ്ടമാണെന്ന് പരോക്ഷമായി സൂചിപ്പിച്ചവര്‍ പോലും ഉണ്ട്. അവരോടൊന്നും തോന്നാത്ത എന്തോ ഒരു ആകര്‍ഷണം അവളോടുണ്ട്. എന്തായാലും ശരി അവളെ വിട്ടുകളയാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വീട്ടില്‍ കാര്യം പറയണ്ടേ. വേണം. എതിര്‍പ്പുകള്‍ ഒന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജാതിയെക്കാളും മതത്തെക്കാളും മനുഷ്യന്‍ ആണ് വലുത് എന്നു ആദ്യം

💬 Comments

View all comments