Chapter Title : മായികലോകം 7 [രാജുമോന്‍]
തീരുമാനിച്ചു . അവൾക്കു വേണ്ടി എത്ര വേണെങ്കിലും ചിലവാക്കാൻ രാജേഷ് തയ്യാറാണെങ്കിലും കയ്യിൽ അതിനു മാത്രം പണം ഇല്ലാത്തത് കൊണ്ട് ഒരു ചുരിദാർ വാങ്ങി വച്ചു സമ്മാനമായി . പക്ഷേ അതെങ്ങിനെ കൊടുക്കും എന്നതായി അടുത്ത ചോദ്യ ചിഹ്നം . ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട് എന്നു ആദ്യമേ പറയാനും പറ്റില്ലല്ലോ .
പക്ഷേ എങ്ങിനെ കാണും ? ആദ്യമേ പറഞ്ഞിട്ട് പോയാൽ സസ്പെൻസ് പൊളിയില്ലേ . അതുകൊണ്ടു പറയേണ്ട എന്നു കരുതി .
പിറന്നാൾ ദിവസം രാവിലെ തന്നെ അവൾ വന്നിറങ്ങുന്ന ബസ് സ്റ്റോപ്പിൽ വന്നു കാത്തു നിന്നു .
ഇപ്പോള് സ്ഥിരമായി ബസ് ഇറങ്ങിയാല് മായ വിളിക്കുന്നത് പതിവാണ് . അത് കൊണ്ട് തന്നെ അവളെ കാണുന്നത് കുറച്ചു എളുപ്പമായി .
“ഹലോ”
“ഹലോ”
“എവിടെയാ”
“ഞാന്‍ നിന്‍റെ തൊട്ടടുത്തുണ്ട്”
“തൊട്ടടുത്തോ? എവിടെ?”
“പുറകിലേക്ക് തിരിഞ്ഞു നോക്ക്”
മായ ഫോണ്‍ പിടിച്ച് തിരിഞ്ഞു നോക്കി. തൊട്ടു പിന്നില്‍ തന്നെ രാജേഷ് നില്ക്കുന്നു.
മായ ഒന്നു ഞെട്ടി.
“ഇതെന്താ ഇവിടെ?”
“ഒന്നൂല. വെറുതെ. ഹാപ്പി ബര്‍ത്ഡേ.”
“താങ്ക് യൂ. “
“നേരിട്ടു കണ്ടുവിഷ് ചെയ്യണമെന്ന് തോന്നി. അതാ വന്നത്.”
“എന്നാലും വരേണ്ടായിരുന്നു.”
“എന്തേ? വന്നത് ഇഷ്ടമായില്ലേ?”
“അതുകൊണ്ടല്ല. ഇത്രേം ദൂരം ലീവ് ആക്കിയിട്ടു എന്തിനാ വന്നത്”
“കാണാന്‍ തോന്നി വന്നു.”
എന്‍റെ ചെറിയൊരു സമ്മാനം എന്നും പറഞ്ഞു കയ്യിലെ കവര്‍ മായയുടെ കയ്യില്‍ കൊടുത്തു.
“അയ്യോ ഇതെന്താ?”
“തുറന്നു നോക്കൂ”
മായ പാക്കറ്റ് പൊട്ടിച്ചു. ചുരിദാര്‍ കണ്ടു.
“ഇഷ്ടായോ?”
“ആയി. എന്നാലും എന്തിനാ ഇതൊക്കെ വാങ്ങിയത്? ഞാന്‍ എങ്ങിനെ ഇത് വീട്ടില്‍ കൊണ്ടുപോകും?”
“അതിനെന്താ?”
“ആര് തന്നെന്ന് പറയും?”
“ഓഫീസില്‍ നിന്നും തന്നതാണെന്ന് പറഞ്ഞോ”
“അവിടുള്ളവര്‍ക്കൊന്നും അറിയില്ലല്ലോ എന്‍റെ പിറന്നാള്‍ ആണെന്ന്”
“സാരമില്ല. അങ്ങിനെ പറയാലോ. “
“ഇപ്പോ ഏട്ടന്‍ തന്നെ കയ്യില്‍ വച്ചോ. പിന്നെ വാങ്ങാം. ഓഫീസില്‍ എത്താന്‍ ലേറ്റ് ആകും”
“ഉച്ചയ്ക്ക് ഒരുമിച്ച് ഫുഡ് കഴിച്ചാലോ? ഞാന്‍ വെയിറ്റ് ചെയ്യാം”
“അയ്യോ അതൊന്നും വേണ്ട. ഞാന്‍ ഫുഡ് കൊണ്ടുവന്നിട്ടുണ്ട്”
“അത് സാരമില്ല. ഞാന്‍ ഇന്ന് വൈകുന്നേരം വരെ
💬 Comments
View all comments