0%

Chapter Title : മായികലോകം 7 [രാജുമോന്‍]

ഇവിടെ തന്നെ ഉണ്ടാകും” “എന്തിനാ ഏട്ടാ. വെറുതെ. ഞാന്‍ നല്ല ഹാപ്പി ആണ്. ചുരിദാര്‍ നല്ല ഇഷ്ടമായി. ഏട്ടന്‍ പോയ്ക്കൊ.”
“സാരമില്ല.. മോള് പോയ്ക്കൊ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും” “ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലല്ലേ?” “ഈ കാര്യം അനുസരിക്കില്ല. വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ഒരു നോക്കൂ കൂടി കാണാലോ എനിക്കു.” “ഞാന്‍ ഒന്നും പറയുന്നില്ല.” “വേണ്ട. ഒന്നും പറയേണ്ട. മോള് പോയ്ക്കൊ” “ഉം. ശരി” അതും പറഞ്ഞു മായ നേരെ ഓഫീസിലേക്ക് പോയി. അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്ന ശേഷം രാജേഷ് ടൌണിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വേറെ ഒന്നും ചെയ്യാനില്ലല്ലോ. വൈകുന്നേരം വരെ സമയം പോകണ്ടേ. അപ്പോഴേക്കും വഴിയോരവാണിഭം ഒക്കെ തുടങ്ങിയിരുന്നു. ഏതെടുത്താലും പത്ത് എന്നൊക്കെ വിളിച്ച് പറഞ്ഞു നടപ്പാതയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അതിലെ ഓരോ സാധനങ്ങള്‍ എടുത്തു വില ചോദിച്ചു. ഒന്നും വാങ്ങാന്‍ അല്ല. എന്നാലും വെറുതെ വില ചോദിക്കുക എന്നത് മലയാളികളുടെ ശീലമാണല്ലോ. പിന്നെ ഒരു തട്ടുകടയില്‍ കയറി ഒരു ചായ കുടിച്ചു. അപ്പോഴേക്കും മായയുടെ വിളി വന്നു. അപ്പോള്‍ വിളിക്കും എന്നു തീരെ പ്രതീക്ഷിച്ചില്ല. “ഹെലോ. എവിടെയാ” “ഞാനിവിടെ തന്നെ ഉണ്ട്” “പോകുന്നില്ലേ? “ഇല്ല. ഞാന്‍ പറഞ്ഞിരുന്നില്ലേ?” “ശരി. വെക്കട്ടെ. ഉച്ചയ്ക്ക് വിളിക്കാം” “ok മോളൂ”
രാജേഷ് പിന്നേയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു. ഉച്ചയായപ്പോള്‍ മായ വിളിച്ചു. “എവിടെയാ?” “ബസ് സ്റ്റാന്‍റില്‍ ഉണ്ട്.” “ok ഞാന്‍ ഇപ്പോ വരാം” അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തിട്ട് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മായ രാജേഷിന്‍റെ അടുത്തെത്തി. “ബോറടിച്ചോ?” “ഇല്ല. എന്‍റെ പെണ്ണിനെ കാത്തിരിക്കുമ്പോള്‍ എങ്ങിനെയാ ബോറടിക്കുക?” “കഴിച്ചോ” “ഇല്ല. മോള് കഴിച്ചില്ലല്ലോ?” “ഇല്ല” “എന്നാല്‍ രാവിലെ പറഞ്ഞപോലെ ഫുഡ് കഴിച്ചാലോ ഒരുമിച്ച്” “ഉം” അങ്ങിനെ ആദ്യമായി അവര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. “സത്യം പറഞ്ഞാല്‍ എനിക്കു എന്തൊക്കെയോ തോന്നുന്നുണ്ട്” “എന്താ” “ഐ ആം ദ മോസ്റ്റ് ഹാപ്പിയസ്റ്റ് മാന്‍ ഇന്‍ ദ വേള്‍ഡ്” “അതെന്താ അങ്ങിനെ തോന്നാന്‍”
“മോള്‍ടെ കൂടെ

💬 Comments

View all comments