0%

Chapter Title : മായികലോകം 7 [രാജുമോന്‍]

പറഞ്ഞോ” “അവിടുള്ളവര്‍ക്കൊന്നും അറിയില്ലല്ലോ എന്‍റെ പിറന്നാള്‍ ആണെന്ന്” “സാരമില്ല. അങ്ങിനെ പറയാലോ. “ “ഇപ്പോ ഏട്ടന്‍ തന്നെ കയ്യില്‍ വച്ചോ. പിന്നെ വാങ്ങാം. ഓഫീസില്‍ എത്താന്‍ ലേറ്റ് ആകും” “ഉച്ചയ്ക്ക് ഒരുമിച്ച് ഫുഡ് കഴിച്ചാലോ? ഞാന്‍ വെയിറ്റ് ചെയ്യാം” “അയ്യോ അതൊന്നും വേണ്ട. ഞാന്‍ ഫുഡ് കൊണ്ടുവന്നിട്ടുണ്ട്” “അത് സാരമില്ല. ഞാന്‍ ഇന്ന് വൈകുന്നേരം വരെ ഇവിടെ തന്നെ ഉണ്ടാകും” “എന്തിനാ ഏട്ടാ. വെറുതെ. ഞാന്‍ നല്ല ഹാപ്പി ആണ്. ചുരിദാര്‍ നല്ല ഇഷ്ടമായി. ഏട്ടന്‍ പോയ്ക്കൊ.”
“സാരമില്ല.. മോള് പോയ്ക്കൊ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും” “ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ലല്ലേ?” “ഈ കാര്യം അനുസരിക്കില്ല. വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ഒരു നോക്കൂ കൂടി കാണാലോ എനിക്കു.” “ഞാന്‍ ഒന്നും പറയുന്നില്ല.” “വേണ്ട. ഒന്നും പറയേണ്ട. മോള് പോയ്ക്കൊ” “ഉം. ശരി” അതും പറഞ്ഞു മായ നേരെ ഓഫീസിലേക്ക് പോയി. അവള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്ന ശേഷം രാജേഷ് ടൌണിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വേറെ ഒന്നും ചെയ്യാനില്ലല്ലോ. വൈകുന്നേരം വരെ സമയം പോകണ്ടേ. അപ്പോഴേക്കും വഴിയോരവാണിഭം ഒക്കെ തുടങ്ങിയിരുന്നു. ഏതെടുത്താലും പത്ത് എന്നൊക്കെ വിളിച്ച് പറഞ്ഞു നടപ്പാതയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അതിലെ ഓരോ സാധനങ്ങള്‍ എടുത്തു വില ചോദിച്ചു. ഒന്നും വാങ്ങാന്‍ അല്ല. എന്നാലും വെറുതെ വില ചോദിക്കുക എന്നത് മലയാളികളുടെ ശീലമാണല്ലോ. പിന്നെ ഒരു തട്ടുകടയില്‍ കയറി ഒരു ചായ കുടിച്ചു. അപ്പോഴേക്കും മായയുടെ വിളി വന്നു. അപ്പോള്‍ വിളിക്കും എന്നു തീരെ പ്രതീക്ഷിച്ചില്ല. “ഹെലോ.

💬 Comments

View all comments