0%

Chapter Title : മായികലോകം 9 [രാജുമോന്‍]

എന്തായാലും ആദ്യത്തെ പിണക്കം. നല്ലത് വിചാരിച്ചു ചെയ്യുന്നതൊക്കെ തിരിച്ചടിക്കുന്നു.  നാളെ വിളിച്ചാല്‍ അവള്‍ ഫോണ്‍ എടുക്കില്ലേ? എടുത്തില്ലെങ്കില്‍ നേരിട്ടു കണ്ടു സംസാരിക്കാം. എന്തായാലും നാളെ വരെ കാത്തിരിക്കാം. അങ്ങിനെ അന്നത്തെ ദിവസം കഴിഞ്ഞു. അടുത്ത ദിവസം രാജേഷ് മായയെ വിളിക്കാന്‍ ശ്രമിച്ചില്ല. വിളിച്ചിട്ടു പിന്നെ ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ അതുമതി. വെറുതെ ടെന്‍ഷന്‍ അടിച്ചു കയറ്റാന്‍ വേറൊന്നും വേണ്ട. അവള്‍ ഇങ്ങോട്ട് വിളിക്കട്ടെ. വാശികൊണ്ടല്ല. ടെന്‍ഷന്‍ അടിക്കാന്‍ വയ്യാത്തത് കൊണ്ടാണ്. അതേ സമയം മായ അവളുടെ വീട്ടില്‍ ഇരുന്നു ആലോചിക്കുകയായിരുന്നു. താന്‍ ഫോണ്‍ കട്ട് ചെയ്തത് തെറ്റായിപ്പോയോ? പെട്ടെന്നു രാജേഷേട്ടന്‍റെ വായില്‍ നിന്നും ഇങ്ങനെ കേട്ടപ്പോ പെട്ടെന്നു നീരജിനെ ഓര്‍ത്തു.
ശരിക്കും നീരജും ഇങ്ങനെ തന്നെ അല്ലേ എന്നോടു സെക്സ് പറഞ്ഞു തുടങ്ങിയത്. എല്ലാം മറന്നു വരിക ആയിരുന്നു. ശരിക്കും രാജേഷേട്ടന്‍ മാറ്റിയെടുക്കുകയായിരുന്നു. എന്നിട്ടിപ്പോ രാജേഷേട്ടന്‍ തന്നെ വീണ്ടും നീരജിനെ ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ തമ്മില്‍ സെക്സ് സംസാരിക്കാറുണ്ടായിരുന്നു എന്നു രാജേഷേട്ടനോട് പറഞ്ഞിരുന്നില്ലല്ലോ. പിന്നെങ്ങിനെയാ നീരജ് പറഞ്ഞപോലെ തന്നെ എട്ടനും പറഞ്ഞത്? എല്ലാ ആണുങ്ങളും ഒരുപോലെ അല്ലേ. അങ്ങിനെ പറഞ്ഞതായിരിക്കും. ചിലപ്പോ ഏട്ടന്‍റെ സ്വന്തം എന്നു കരുതിയിട്ടാകും അങ്ങിനെ പറഞ്ഞതും. പക്ഷേ എട്ടനോട് അങ്ങിനെ ഒരു രീതിയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണു എന്‍റെ പ്രശ്നം എന്നു എങ്ങിനെയാ ഏട്ടനോട് പറയാ? ആദ്യമേ ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ തന്നെ പറഞ്ഞിരുന്നല്ലോ. അങ്ങിനെ കാണാന്‍ എനിക്കു കഴിയുന്നില്ല എന്നു. ശ്രമിക്കാം എന്നല്ലേ പറഞ്ഞുള്ളൂ. ഞാന്‍ ശ്രമിക്കുന്നും ഉണ്ടല്ലോ. അപ്പോഴും നീരജിന്‍റെ ഓര്‍മകള്‍ വിട്ടു പോകുന്നില്ലല്ലോ. കുറച്ചു ദിവസങ്ങളായി

💬 Comments

View all comments