Chapter Title : മായികലോകം 9 [രാജുമോന്‍]
ആയില്ലേ ഒന്നു മിണ്ടീട്ട്?”
“എല്ലാരും ഉണ്ട് ഇവിടെ. നാളെ കാണാം”
“എന്നാ ശരി. മിസ്സ് യൂ.. ഉമ്മ”
മായ തിരിച്ചൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.
നാളെ നേരിട്ടു കാണാം എന്നു വിചാരിച്ചതായിരുന്നു മായ. ഇതിപ്പോ വിളിക്കുകയും ചെയ്തിരിക്കുന്നു.
ശരിക്കും മായ ധര്‍മസങ്കടത്തില്‍ ആയി. രാജേഷേട്ടന്‍ എന്തായാലും വരും. കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ നീരജ് രാജേഷേട്ടനെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. എന്തായാലും രാജേഷട്ടനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.
നാളെ നീരാജിനോട് എല്ലാം തുറന്നു പറയണം. ആദ്യം അവന്‍റെ ഉദ്ദേശം എന്താണെന്ന് അറിയട്ടെ. ഇന്നിപ്പോ സംസാരിച്ച രീതി വച്ച് നോക്കിയാല്‍ ഞാന്‍ നീരാജിന്‍റേത് മാത്രമാകും.
ഇനി ഇപ്പോ രാജേഷേട്ടന്‍റെ കാര്യങ്ങള്‍ പറഞ്ഞാല്‍ നീരജ് എന്നെ വെറുക്കുമോ? എന്നെ വേണ്ടാന്നു പറയുമോ? എന്തായാലും നീരജ് കഴിഞ്ഞേ ഉള്ളൂ എനിക്കു രാജേഷേട്ടന്‍. നീരജ് എന്തു പറഞ്ഞാലും ഞാന്‍ അത് അനുസരിക്കും. അവന്‍ പറഞ്ഞാല്‍ ഞാന്‍ മരിക്കാനും തയ്യാറാണ്. അപ്പോ പിന്നെ അവന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കണ്ടേ. നാളെ ബൈക്കില്‍ കയറാം. അവന്‍റെ ആഗ്രഹം പോലെ കെട്ടിപ്പിടിച്ചു ഇരിക്കാം.
അങ്ങിനെ കല്യാണ ദിവസം ആയി. മായയും രാജേഷും കൂടി കല്യാണം നടക്കുന്ന വീടിന്‍റെ അടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി.
ഏകദേശം പതിനഞ്ചു മിനുട്ട് പോകാനുള്ള ദൂരമുണ്ട് കല്യാണവീട്ടിലേക്ക്. ആ ഭാഗത്തേക്ക് ബസ് സര്‍വീസ് കുറവാണ്. ആകെ ഉള്ളത് രണ്ടു ബസ് മാത്രമാണു. അല്ലെങ്കില്‍ ഓട്ടോ വിളിക്കണം.
മായ നീരജിന്‍റെ ബൈക്കില്‍ കയറി. രാജേഷ് അവിടെ ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു ദൂരം കഴിഞ്ഞതിന് ശേഷമാണ് നീരജ് മായയോട് സംസാരിച്ചത്.
“അതാരാ കൂടെ വന്നത്?”
“അതോ? അത്
💬 Comments
View all comments