Chapter Title : മായികലോകം [രാജുമോന്‍]
.
മായ ഒരു പഞ്ച പാവം ആയിരുന്നു . ഞാൻ ആയിരുന്നെങ്കില് ജോലിയിൽ ഭയങ്കര കണിശക്കാരനും . എന്നോടു മിണ്ടാന് തന്നെ പേടി ആയിരുന്നു അവൾക്കു . പതിയെ എങ്ങിനെയോ അവൾക്കു എന്നോടുള്ള ആ പേടി കുറഞ്ഞു വന്നു . അവസാനം അത് പ്രണയം ആയി മാറി . എനിക്കു അങ്ങോട്ട് പ്രണയം തോന്നിയിരുന്നോ എന്നു ചോദിച്ചാല് ഉണ്ട് എന്നോ ഇല്ല എന്നോ എനിക്കു പറയാന് പറ്റില്ല .
ഇനി അവളെക്കുറിച്ച്.. അവളുടെ ജീവിത സാഹചര്യത്തെ ക്കുറിച്ച് പറയാം .
എന്റെ അസിസ്റ്റൻറ് ആയി ജോലി ചെയ്യുന്ന സമയത്തും അവൾക്കു ഒരു പ്രണയം ഉണ്ടായിരുന്നു . അതും ആത്മാർഥ പ്രണയം . ഒരുമിച്ച് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം . ഒരുമിച്ച് ജീവിക്കാൻ വേണ്ടി തന്നെ തുടങ്ങിയ പ്രണയം . പക്ഷേ അതൊരു തേപ്പു കഥ ആയിരുന്നില്ല . അവന് ആഗ്രഹം ഉണ്ടായിരുന്നു . പക്ഷേ അവന്റെ വീട്ടിലെ സാഹചര്യം . സാധാരണ ക്ലീഷേ പോലെ കെട്ടുപ്രായം തികഞ്ഞ ചേച്ചി, സ്ഥിര വരുമാനം ഇല്ലാത്ത ഒരു ജോലി, എന്നു വേണ്ട ഇപ്പോഴത്തെ എല്ലാ യുവാക്കളും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും അവനും അഭിമുഖീകരിച്ചു . എന്നിട്ടും രണ്ടുപേരും പ്രതീക്ഷയില് ആയിരുന്നു . അവളുടെ വീട്ടിൽ ആണെങ്കിൽ അനിയനും അനിയത്തിയും പിന്നെ അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും അടങ്ങിയ ഒരു കുടുംബം . ചെറിയ വീട് . അനിയൻ പ്ലസ് ടു പടിക്കുന്നു . അനിയത്തി ഡിഗ്രിക്കും . അച്ഛൻ ആണെങ്കിൽ നാടൻ പണിയും വെള്ളമടിയും . .വീട്ടുകാര്‍ ആണെങ്കില്‍ വളരെ
💬 Comments
View all comments