0%

Chapter Title : മായികലോകം [രാജുമോന്‍]

യാദാസ്ഥിതികരും. ഇതൊക്കെ  പോരേ . സുന്ദരി ആയത് കൊണ്ട് പഠിക്കുന്ന സമയത്ത് തന്നെ കല്യാണ ആലോചനകൾ വന്നുകൊണ്ടിരുന്നു അവൾക്കു. പ്രണയം അസ്തിക്കു പിടിച്ചത് കൊണ്ട് ഓരോ കാര്യങ്ങള് പറഞ്ഞു അവൾ തന്നെ ഓരോ ആലോചനയും മുടക്കി . കുറെ ആലോചനകൾ ജാതകം ചേരുന്നില്ല എന്നു പറഞ്ഞും മുടങ്ങി . ജോലിയായിട്ട് മതി കല്യാണം എന്നു പറഞ്ഞുള്ള ഒഴിഞ്ഞു മാറൽ എൽക്കാതെ ആയി . കാരണം ജോലി കിട്ടിയല്ലോ . കാമുകന്റെ കൂടെ ഇറങ്ങി വരാൻ പോലും അവൾ തയ്യാറായിരുന്നു .
പക്ഷേ വീടുകാരെ പിണക്കി ഒരു കല്യാണം നടത്താൻ പറ്റിയ സാഹചര്യം ആയിരുന്നില്ല അവന് . അതെന്താണെന്ന് ആദ്യം പറഞ്ഞല്ലോ . കുറച്ചു കാലം കൂടി പിടിച്ചു നില്ക്കാൻ അവൻ അപക്ഷിച്ചു . അവളും തയ്യാറായിരുന്നു .. പക്ഷേ എത്ര കാലം .. ഒരു വരുമാനവും ഇല്ലാതെ എങ്ങിനെ ജീവിക്കും ? അപ്പോള് നിങ്ങൾ വിചാരിക്കും അവൾക്കു ജോലി ഉണ്ടല്ലോ എന്നു .. അങ്ങിനെ അവന്റെ കൂടെ ഇറങ്ങി പോയാൽ ഇപ്പോ ഉള്ള ജോലിയിൽ തുടരാന് കഴിയും എന്നു ഒരു ഉറപ്പും ഇല്ലല്ലോ .. അവർ അവരുടെ സ്ഥാപനത്തിന്റെ സൽപേര് നിലനിർത്താൻ വേണ്ടി ഇനി ജോലിക്ക് വരേണ്ട എന്നൊക്കെ പറഞ്ഞാലോ ?.. അപ്പോ നിങ്ങൾ വിചാരിക്കും പേർസണൽ കാര്യങ്ങളും ഓഫീസ് കാര്യങ്ങളും എന്തിന് കൂട്ടി കുഴയ്ക്കണം എന്നൊക്കെ . ഇതൊക്കെ അവരുടെ ചിന്തകള് മാത്രം ആണ് . അങ്ങിനെ സംഭവിച്ചാലോ എന്ന പേടി . പിന്നെ വേറെ വീട് നോക്കണം . വാടക .. എന്തൊക്കെ കാര്യങ്ങൾ

💬 Comments

View all comments