Chapter Title : മായുന്ന അതിരുകൾ [വാത്സ്യായനൻ]
എണീറ്റ് ഡൈനിങ് റൂമിലേക്കു പോയി. റെഫ്രിജറേറ്ററിലിരുന്ന സ്ക്വാഷ് എടുത്ത് അമ്മു വെള്ളത്തിൽ കലക്കി. ആവശ്യത്തിന് മധുരവും ചേർത്ത് അവൾ അല്പം എടുത്ത് രുചിച്ചു നോക്കി. കൊള്ളാം. “എടാ നിനക്ക് സ്ക്വാഷ് വേണോ?” അവൾ കിച്ചുവിനോട് വിളിച്ച് ചോദിച്ചു.
“പിന്നെ! അതെന്നാ ചോദ്യമാ. ഇങ്ങു കൊണ്ടുപോര്.” അവൻ പറഞ്ഞു.
“വേണേൽ ഇങ്ങോട്ടു വന്ന് എടുത്ത് കുടിക്കെടാ ചെക്കാ.” അമ്മു.
അവർ രണ്ടാളും സ്ക്വാഷ് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കിച്ചുവിന് വീണ്ടും കുസൃതി തോന്നിയത്. അവൻ അമ്മുവിനെ ഒന്ന് തോണ്ടി. അവൾ നോക്കിയപ്പോൾ കിച്ചു ചൂണ്ടുവിരലും തള്ളവിരലും തമ്മിൽ ചേർത്ത ആംഗ്യത്തോടെ മുഖഭാവം കൊണ്ട് “ഒറ്റത്തവണ?” എന്ന ചോദ്യം ആവർത്തിച്ചു.
അമ്മുവിൻ്റെ കണ്ണുകളെപ്പറ്റി ഞാൻ പറഞ്ഞിരുന്നോ? അല്ല എന്തൊരു ഭംഗിയാണ് അവയ്ക്കെന്ന് പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതിന് നല്ലൊരു ചിത്രകാരനോ ഫോട്ടോഗ്രാഫറോ വേണ്ടിവരും. അവൾ ചിരിക്കുമ്പോൾ കറുകറുത്ത ആ കണ്മണികളിൽ ഒരു തിളക്കമുണ്ട്. ഏത് കൊടുംവൈരാഗിയുടെയും കരൾ അലിഞ്ഞുപോകും. അമ്മു അവൻ്റെ നേരെ നോക്കി അങ്ങനെയുള്ള തൻ്റെ ആ കണ്ണുകളിൽ കപടനീരസം കലർത്തി മിഴിച്ചു കാട്ടി. “അയ്യടാ പോടാ! വന്നു വന്ന് ചെറുക്കൻ മഹാവഷളായി. ഞാൻ അനിതാൻ്റിയോട് പറയും നോക്കിക്കോ.” അവൾ ഭീഷണി മുഴക്കി.
അമ്മുവിൻ്റെ ദേഷ്യം വെറും അഭിനയമാണെന്ന് മനസ്സിലായതു കൊണ്ട് തെല്ലും കൂസലില്ലാതെയായിരുന്നു കിച്ചുവിൻ്റെ പ്രതികരണം: “ഓ, എന്നാപ്പിന്നെ നീ പോയങ്ങ് പറ.”
അമ്മു: “ഞാൻ പറയും, പിന്നെ നീ വേറെ വീടന്വേഷിച്ചോളണേ.”
കിച്ചു: “നീയെന്നാ പറയും?”
അമ്മു: “ആൻ്റീ ഈ ചെറുക്കനെന്നോട് വൃത്തികേട് പറഞ്ഞെന്നു പറയും.”
കിച്ചു: “അതിന് കുളിക്കുന്നത് വൃത്തികേടാണോ? അഴുക്കൊക്കെ കഴുകിക്കളഞ്ഞ് വൃത്തിയാക്കുന്ന പരിപാടിയല്ലേ?”
അമ്മു മുഖം കോട്ടി. “ഇയ്യേ. എന്നാ അവിഞ്ഞ ചളിയാടാ.” അവൾ പറഞ്ഞു.
അതു ശരിയാണെന്ന് കിച്ചുവിനും തോന്നി. ചമ്മൽ പുറത്തു കാണിക്കാതെ അവൻ കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
രണ്ടു പേരും സ്ക്വാഷ് കുടിച്ചു കഴിഞ്ഞപ്പോൾ കിച്ചുവിൻ്റെ കയ്യിൽ നിന്ന് കാലിഗ്ലാസ്സ് വാങ്ങി അമ്മു കിച്ചനിലേക്ക് നടന്നു. കിച്ചു തൻ്റെ പുറകേ വരും എന്നായിരുന്നു അപ്പോൾ അവളുടെ മനസ്സിലെ കണക്കുകൂട്ടൽ. അമ്മു ഗ്ലാസ്സുകൾ കഴുകുന്നതിനിടയിൽ അവൾ വിചാരിച്ചതുപോലെ തന്നെ കിച്ചു അമ്മുവിനെ പിന്തുടർന്ന് അടുക്കളയിലെത്തി. അവനെ കാണുന്നുണ്ടെങ്കിലും കാണാത്ത മട്ടു നടിച്ച് നിൽക്കുമ്പോൾ അവളുടെ ചൊടികളിൽ ഒരു ഗൂഢസ്മിതമുണ്ടായിരുന്നു. അവൻ അമ്മുവിൻ്റെ തൊട്ടു പിന്നിലെത്തി നിന്നു. ഗ്ലാസ്സുകൾ കഴുകി കിച്ചൻ കൗണ്ടറിൽ വെച്ചിട്ട് അവൾ ടാപ്പ് അടച്ചു.
“എന്താ കിച്ചൂ?” തിരിഞ്ഞു നോക്കാതെ,
💬 Comments
View all comments