0%

Chapter Title : മദാമ്മ ടീച്ചർ ഭാഗം 4 [വീരു]

Author : viru Read All Parts 1.2K

ഒരു രണ്ട് മൂന്ന് ബസ് വരുന്നത് വരെ ഞങ്ങൾക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ

" അച്ചായാ ഈ മഴയത്ത് ഇങ്ങനെ തിരക്ക് ഒഴിയുമെന്ന് നോക്കിയാൽ നമ്മള് ഇന്ന് മൊത്തം ഇവിടെ തന്നെ നിൽക്കേണ്ടി വരുമെന്നാ തോന്നുന്നത് "

" ഉം അതെ ഇനി ഇപ്പോ എന്ത് മെനക്കെട്ടായാലും അടുത്ത ബസിനങ്ങ് കയറാം

അങ്ങനെ അടുത്ത ഒരു ബസ് വന്നതും ആ തിക്കും തിരക്കിനുമിടയിൽ എങ്ങനെയൊക്കെയോ ശ്വാസം പിടിച്ച് കൊണ്ട് അകത്തേക്ക് കയറി പറ്റി . എന്റെ തൊട്ടടുത്തായി എന്റെ അച്ചായൻ നിൽപ്പുണ്ട് . ഞാൻ ചുറ്റും നോക്കി കാറ്റിന് പോലും സഞ്ചരിക്കാൻ കഴിയാത്ത അത്ര തിരക്ക് . ഇന്ന് ഇപ്പൊ ഈ ബസിൽ ഇരിക്കാൻ സീറ്റ് കിട്ടിയവരായിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ എന്ന് ഞാൻ മനസ്സിൽ ഓർത്തു . കാർമേഘത്തിന്റെ നിറവിൽ മൂടപ്പെട്ട അന്തരീക്ഷത്തിലെ ഇരുട്ട് ബസിനുള്ളിൽ പ്രതിഫലിച്ചു നിന്നു . അതിന് ഇണയായെന്നോണം വിയർപ്പിന്റെയും മറ്റ് ദുർഗന്ധവും നിറഞ്ഞു നിൽക്കുന്നു .

ബസ് സഞ്ചരിച്ചു തുടങ്ങി . ഞാൻ മുകളിലത്തെ കമ്പിയും പിടിച്ച് നിൽപ്പ് തുടങ്ങി . ബസ് ആടിയുലഞ്ഞു കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും എന്നെ പിന്നിൽ നിന്നും ആരോ തോണ്ടുന്നത് പോലെ അനുഭവപ്പെട്ടു . ഞാൻ അത് മൈൻഡ് ചെയ്‌യാതെ അങ്ങനെ തന്നെ നിന്നു . അൽപ്പം കഴിഞ്ഞതും വീണ്ടും എനിക്ക് അത് അനുഭവപ്പെട്ടു . ഞാൻ എന്താണെന്ന് തിരിഞ്ഞു നോക്കവെ ഒരു മുഷിഞ്ഞ വേഷം ധരിച്ച് നിൽക്കുന്ന ഒരു നോർത്ത് ഇന്ത്യക്കാരൻ എന്നെ നോക്കി പല്ലിളിച്ച് നിൽക്കുന്നു . ഞാൻ

💬 Comments

View all comments