Chapter Title : മദനപൊയിക 2 [Kannettan]
പോവുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി. അപ്പോ തന്നെ ഞാൻ തീരുമാനിച്ചു,
ഓമനേച്ചിക്ക് ഇനി ഒന്നിനും ഒരു കുറവുണ്ടാവരുത്, ഞാൻ പൊന്നുപോലെ നോക്കും എൻ്റെ ഓമനേച്ചിയെ..!
അങ്ങനെ ഞാൻ പാലും കൊണ്ട് സൊസൈറ്റിയിൽ പോയി തിരിച്ചു വരുന്ന വഴിക്ക് നിധീഷ്നെ കണ്ടു്, "എടാ..വിനീതേ.. മറ്റേ സൗചന്ന്യ ഹെൽത്ത് ചെക്കപ്പ് എൻ്റെ ഒരു മീറ്റിംഗുണ്ട് ഉച്ചയ്ക്, നീ വരൂലെ..??"
"നോക്കാടാ... അഥവാ വന്നിലേൽ നീ കൈകാര്യം ചെയ്തേക്ക്"
"നീ എല്ലാത്തിനും നൈസ് ആയിട്ട് സ്കൂട്ടാവുന്നുണ്ട് കേട്ടാ... "
"നിനക്കറിഞ്ഞൂടെ എനിക്കിത്തിലൊന്നും വല്ല്യ താത്പര്യമില്ലെന്ന്"
"ഹം.."
"ഞാൻ നോക്കട്ടെ.. ടൈം ഉണ്ടേൽ വരാം"
"എന്നാ..ശരിയെടാ.. ഞാൻ ഒന്ന് ടൗണിൽ പോയിട്ട് വരാം.."
"എന്നാ..ഓകെ... പിന്നെ കാണാം" എന്നും പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു.
അച്ഛൻ പതിവുപോലെ പത്രം വയിക്കുന്നു, "എടാ.. നീ റിസൾട്ട് നോക്കിയോ?"
"എന്ത് റിസൾട്ട്..!!?"
"നീ എൻ്റെ കയുന്നു വാങ്ങിക്കും.. എടാ.. നിൻ്റെ പി എസ് സി ടെ "
അടുത്ത വട്ടം എങ്ങനേലും പാസ്സായെ പറ്റുള്ളൂ.. എന്ന് ഞാൻ മനസ്സിൽ ഒറച്ച തീരുമാനം എടുത്തു.
"നീ എന്താ ഒന്നും മിണ്ടാത്തത്?"
"അഹ്..അച്ഛാ.. റിസൾട്ട് നോക്കാൻ പോണം, ചായ കുടിച്ചിട്ട് പോകാന്നു കരുതി."
"നിർമ്മലേ... വിച്ചൂന് വേഗം ചയകൊടുക്ക്.. അവന് റിസൽട്ട് നോക്കാൻ പോകാനുള്ളതാ.."
വരാനുള്ളത് വഴിയിൽ തങ്ങില്ലാലോ.. അതുകൊണ്ട് ഞാൻ പോയി ഫ്രഷ് ആയി.. ചയയോക്കെ കുടിച്ച് ഒരു പേരിനെന്നോണം റിസൾട്ട് നോക്കാൻ പുത്തേക്കിറങ്ങി.
അമ്മ, "പോയി വാ മോനെ.." അമ്മ സ്വയം പറഞ്ഞ് "ഈ വട്ടം എങ്കിലും പാസ്സ് അയാ മതിയായിരുന്നു."
💬 Comments
View all comments