Chapter Title : മദനപൊയിക 4 [Kannettan]
വരാൻ. പക്ഷെ ഇപ്പൊ അതിനേക്കാൾ വല്ല്യ പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഞാനത് അത്ര കാര്യമാക്കിയില്ല.
ഞാൻ വീണ്ടും മൊബൈൽ ചെവിയിൽ വെച്ച്, "മോഹനേട്ടാ.. അച്ഛൻ കുളത്തിൻ്റെ അടുത്താന്നു തോനുന്ന്.. എന്തായിരുന്നു കാര്യം? ഞാൻ പറഞ്ഞേക്കാം?"
ഇച്ചിരി ഗൗരവത്തിൽ, "അത് സാരമില്ല, നീയൊന്നു പോയി അച്ഛന് ഫോൺ കൊടുക്ക്.."
ദൈവമേ... അങ്ങനെ എൻ്റെ കാര്യത്തിൽ ഒരു തീരുമാനമായ മട്ടുണ്ട്.. എനിക്കാകെ ഒരു പരവേശം പോലെ ആവാൻ തുടങ്ങി.. ഞാൻ ഞങ്ങളുടെ പടിഞ്ഞാറുള്ള കുളത്തിൻ്റെ അടുത്തേക്ക് നീങ്ങി.. ടെൻഷൻ കാരണം കാലുകൾക്ക് വല്ലാത്തൊരു ഭാരം എനിക്കനുഭവപ്പെട്ടു, നടന്നിട്ടും നടന്നിട്ടും അവിടെ എത്തുന്നില്ല..
രാജേട്ടൻ്റെയും ബാബു എട്ടൻ്റെയും ശബ്ദം കേൾക്കുന്നുണ്ട്.. അമ്മയുടെ കുടുംബശ്രീയിലെ ശോഭേച്ചിയുടെ ഭർത്താവാണ് രാജേട്ടൻ, പിന്നെ നളിനിയേച്ചിയുടെ ഭർത്താവാണ് ബാബുവേട്ടൻ.
പടിപ്പുര കടന്ന് അകത്ത് കയറിയപ്പോൾ അച്ഛൻ പടിപ്പുരയുടെ തിണ്ണയിൽ ഇരിപ്പുണ്ട്.. രാജേട്ടനും ബാബു ഏട്ടനും കുളത്തിലെ ചമ്മിയും ചേറും വലിച്ച് മാറ്റുന്ന തിരക്കിലാണ്.
എന്നെ കണ്ടപാടെ രാജേട്ടൻ, "എടാ... വിച്ചു.."
"എന്തൊക്കെയുണ്ട് രാജേട്ടാ...?"
"നിനക്കല്ലേടാ വിശേഷങ്ങൾ ഒക്കെ, ഞങ്ങൾക്ക് ചെലവൊന്നും ഇല്ലേടാ...??" രാജേട്ടനും ബാബു ഏട്ടനും ഓരോരുത്തരായി ചൊതിച്ചു.
എൻ്റെ മനസ്സ് മുഴുവനും മോഹനേട്ടൻ്റെ കോളിലായിരുന്നു. ഞാൻ ഫോൺ അച്ഛന് നേരെ നീട്ടി,
"അച്ഛാ.. ഫോൺ.."
"ആരാ..?"
"മോഹനേട്ടനാ... അച്ഛനെ കൊറെ സമയായി വിളിക്കുന്നുപോലും..!"
"അഹ്... ചാർജ് കുറവയതൊണ്ട് വീട്ടിൽ കുത്തിയിട്ടിട്ടാ ഞാൻ ഇങ്ങു പൊന്നെ, എന്താ കാര്യം ?" എൻ്റെ കൈയിൽ നിന്ന് മൊബൈൽ വാങ്ങിക്കൊണ്ട്
"അറിയില്ല അച്ഛാ.. "
അച്ഛൻ മൊബൈൽ ചെവിയിൽ വെച്ച്, " ആഹ്... മോഹനാ.. എന്തല്ലാ വർത്താനം?"
"ഓ..
💬 Comments
View all comments