Chapter Title : മദനപൊയിക 4 [Kannettan]
ഇങ്ങനെ പോണ് രാമേട്ടാ.."
"എന്തെ.. അത്യവിശ്യമായിട്ട് വിളിച്ചു?"
എനിക്കാകെ ടെൻഷൻ ആയി, അവർ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ ഒന്നും അത്ര വെക്‌തമല്ല. ഇച്ചിരി കഴിഞ്ഞപ്പോൾ അച്ഛൻ,
"ഓ... എന്നാ പിന്നെ ശരി.. " അച്ഛൻ ഫോൺ വെച്ചു.
എന്നിട്ട് രാജേട്ടനേ നോക്കി, "എടാ.. രാജാ.. അതവിടെ ഇടണ്ട, വഴയത്ത് പിന്നേം ഒലിച്ച് കുളത്തിലേക്ക് തന്നെ വരും. അതും പറഞ്ഞ് അച്ഛൻ എന്നെ നോക്കി,
"എടാ നിന്നോട് എന്ന് മുതൽ പറയുന്നതാ ഇവരെ വിളിച്ച് ഈ കുളമൊന്ന് വൃത്തിയാക്കാൻ..വേനൽക്കാലം കഴിഞ്ഞ് ഇപ്പൊ ഏകദേശം മഴക്കാലവും തുടങ്ങി..വെറുതെ കുതിര കളിച്ച് നടക്ക്കുന്നത്തിൻ്റെ ഇടയിക് ഇവരുടെ അടുത്ത് പോയി പറയുന്നതിന് എന്തായിരുന്നു നിനക്ക് പ്രശ്നം?"
"പിള്ളേരല്ലേ രാമേട്ടാ... ഇച്ചിരി കുതിര കലിയൊക്കെയാവം.!" ബാബു ഏട്ടൻ എന്നെ സുപ്പോർട്ട് ചെയ്തു.
"ഹും.. പിള്ളേര്.. കെട്ടിച്ചാ രണ്ട് പിള്ളേരവനായി..!" അച്ഛൻ എന്നെ ചെറുതായൊന്ന് ഊക്കി വിട്ടു.
എനിക്ക് ആകെ മൊത്തം ടെൻഷൻ അയതോണ്ട്, ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ നിന്നു.
"ജോലി ഏകദേശം ശരിയായ സ്ഥിതിക്ക് കെട്ടിക്കുന്നതിൽ തെറ്റില്ല!!" രാജേട്ടൻ എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടൊന്നൊരു സംശയം.
"ആദ്യം ഇവൻ്റെ പോസ്റ്റിംഗ് ഒക്കെ കഴിയട്ടെ.." അച്ഛൻ അതും പറഞ്ഞ് തിണ്ണയിൽ നിന്നും എഴുന്നേറ്റ് കുളത്തിൻ്റെ പടവുകൾ ഇടങ്ങി കാല് കഴുകൻ തുടങ്ങി.
മോഹനേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാതെ എനിക്കൊരു മനസ്സമാധാനം ഇല്ലായിരുന്നു,
"മോഹനേട്ടൻ എന്തിനാ അച്ഛാ വിളിച്ചേ?"
"അത് പറഞ്ഞപ്പോഴാണ്... നീ കോട്ടമുക്കിൽ പോവുന്നുണ്ടോ?"
"എന്താ അച്ഛാ...?" അച്ഛൻ്റെ മട്ടും ഭാവവും കണ്ടിട് വലിയ സീനില്ലെന്നാ തോന്നുന്നേ..
"നീ പോയി സ്റ്റോർ റൂമിൽ നിന്ന് എംസി ൻ്റെ
💬 Comments
View all comments