Chapter Title : Made in U.K for മൊണ്ണ സാലി [Athif]
പ്രതികരിച്ചാൽ ഹസ്‌നയെ എനിക്ക് നഷ്ട്ടം ആവുമോ..?
ഇങ്ങനെ ഒരുത്തിയുടെ കൂടെ ജീവിക്കുന്നതിലും ഭേദം തെരുവിലേക്കു ഇറങ്ങുന്നത് അല്ലെ..?
ആരോരും ഇല്ലാത്ത എനിക്ക് എല്ലാം എല്ലാം ആയിരുന്നില്ലേ ഹസ്ന..
ഇങ്ങനെ ഒരു luxurious ലൈഫ് കിട്ടിയത് കൊണ്ടല്ലേ എനിക്ക് അൽപ്പം എങ്കിലും നിലയും, വിലയും വന്നത്.
മൊണ്ണ എന്നും പൊട്ടൻ എന്നും വിളിച്ചവർ ഇന്ന് അസൂയയോടെ നോക്കി കാണുന്നുണ്ട് എങ്കിൽ അതിന് കാരണം ഹസ്ന ആണ്.
But.
ഞാൻ..., ഞാൻ എങ്ങനെ ഇത് സഹിക്കും...
ഇനി എനിക്ക് അവളെ അങ്ങനെ കാണാൻ സാധിക്കുമോ.
വയ്യാ..
തല കറങ്ങുന്ന പോലെ..
കരഞ്ഞു കരഞ്ഞു ഓരോന്ന് ചിന്തിച്ചു ഞാൻ അറിയാതെ മയങ്ങി പോയി.
കൊതുക് കടി കൊണ്ട് ഞാൻ എഴുനേൽക്കുമ്പോൾ സമയം 1 : 30 ആയിരുന്നു.
ഞാൻ ജനലിലേക്ക് നോക്കുമ്പോൾ വെട്ടം കാണുന്നില്ല.
ഞാൻ മുറ്റത്തേക്ക് നടന്നു.
Car കാണുന്നില്ല.
ഞാൻ എന്റെ ബാഗും, ഹസ്നക്ക് കൊടുക്കാൻ കൊണ്ടുവന്ന gift ന്റെ കവറും എടുത്ത് സിറ്റൗട്ടിലേക്കു കയറി.
ആ കവർ വലിച്ച് എറിയാൻ എനിക്ക് തോന്നി.
ഞാൻ അത് ചെയ്തില്ല.
വിറയാർന്ന കൈകളോടെ ഞാൻ calling bell അടിച്ചു.
കുറച്ച് നേരം അടിച്ചു.
അൽപ്പം കഴിഞ്ഞ് ഹാളിൽ ലൈറ്റ് തെളിഞ്ഞു.
Main ഡോറിന്റെ അടുത്തുള്ള ജനലിലേ കർട്ടൻ മാറ്റി ഹസ്ന എന്നെ നോക്കി..
അവൾ വാതിൽ തുറന്ന് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
തിരിച്ചു മാറോടു ചേർത്ത് പിടിക്കാൻ എന്റെ കൈകൾ പൊങ്ങി ഇല്ല.
ഒരു ഫോറിൻ സാറ്റിൻ മെറ്റിരിയൽ നൈറ്റി ആണ് വേഷം.
അവൾ എന്റെ നെഞ്ചിൽ നിന്ന് തല വേർപെടുത്തി എന്റെ മുഖത്തേക്ക് നോക്കി.
എന്നിട്ട് വേർപെട്ടു.
എന്താ..
എന്താണ് ഇക്കാ പറ്റിയത്..
നാളെ വരും എന്നല്ലേ പറഞ്ഞത്..
ഇക്കാ എന്താണ് വല്ലാണ്ട് ഇരിക്കുന്നത്..?
ഇക്കാ കരഞ്ഞോ..?
എന്താണ് പറ്റിയത് പറ......
ഞാൻ ഒന്നും മിണ്ടിയില്ല.
ഇക്കാ പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ..
നീ എന്തിനാ ടെൻഷൻ ആവുന്നത്..?
പിന്നെ ഇക്കാക്ക് എന്താണ് പറ്റിയത് എന്ന് അറിയണ്ടേ..?
ഒന്നും ഇല്ല..
എനിക്കു നല്ല ക്ഷീണം.
അതുകൊണ്ട് തോന്നുന്നത് ആവും.
💬 Comments
View all comments