Chapter Title : മധുനുകരുന്ന മനോഹരരാവ് 1 [സ്പൾബർ]
പതറി..സരിത പതിയെ എഴുന്നേറ്റു.. പിന്നെ ഒന്നും മിണ്ടാനാവാതെ നേർത്തൊരു തേങ്ങലോടെ തിരിഞ്ഞ് നടന്നു..
സംഭവിച്ചതൊന്നും ഇനിയും വിശ്വസിക്കാനാവാതെ ചാറ്റൽ മഴയും നോക്കി തണുത്ത കാറ്റേറ്റ് അനന്തു ആ ബാൽക്കണിയിൽ തന്നെയിരുന്നു..
✍️… പിറ്റേന്ന് അനന്തു എണീക്കുന്നതിന് മുമ്പ് തന്നെ സരിത അവളുടെ വീട്ടിലേക്ക് പോയിരുന്നു.. അവനെ നേരിടാൻ അവൾക്ക് തൽക്കാലം ആവില്ലായിരുന്നു..അനന്തു കുളിയും കഴിഞ്ഞ് മീനു വിളമ്പിക്കൊടുത്ത ബ്രേക്ഫാസ്റ്റും കഴിച്ച് ജോലിക്ക് പോകുന്നത് കണ്ടിട്ടാണ് സരിത തിരിച്ച് വന്നത്.. അവളും അമ്മയും മീനുവും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്..സരിത പതിവില്ലാത്ത വിധം ഉല്ലാസവതിയായിരുന്നു.. നാല് വർഷമായി കൊണ്ട് നടക്കുന്ന ഒരു ഭാരം ഇറക്കി വെച്ച ആശ്വാസം സരിതക്കുണ്ടായിരുന്നു..അവൾക്ക് പാറിപ്പറക്കാൻ കൊതി തോന്നി.. ഇവിടെയിരുന്നാൽ തന്റെ മനസിൽ കുതികുത്തുന്ന സന്തോഷം മുഖത്ത് പ്രതിഫലിക്കുന്നത് മീനുവോ,അമ്മയോ കണ്ട് സംശയിച്ചാലോ എന്നൊരു ഭയം സരിതക്കുണ്ടായി.. ചായകുടി കഴിഞ്ഞ് അവർ വിശ്വസിക്കുന്ന ഒരു കാരണം പറഞ്ഞ് സരിത അവളുടെ വീട്ടിലേക്ക് പോയി..
നേരെ ചെന്ന് സരിത ബെഡിലേക്ക് വീണു.. അവൾ ബെഡിൽ കിടന്ന് ഉരുണ്ട് മറിഞ്ഞു..സന്തോഷം കൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അവൾക്ക് തന്നെ മനസിലായില്ല..ഉള്ളിൽ പ്രണയം നിറഞ്ഞ് തുളുമ്പുന്നത് അവളറിഞ്ഞു..പക്ഷേ അത് പാടില്ലെന്ന് അവൾ സ്വയം കുറ്റപ്പെടുത്തി.. താനും അനന്തുവും കുടുംബമായി സമാധാനത്തോടെ ജീവിക്കുകയാണ്..അനന്തൂന് മീനു എന്ന് വെച്ചാൽ ജീവനാണ്.. അവരുടെ ഇടയിലേക്ക് താൻ ചെല്ലാൻ പാടില്ല..എന്നാലും തന്റെ മനസ് അവനെ അറിയിക്കാൻ പറ്റിയല്ലോ.. അവനെ ഭർത്താവായിക്കിട്ടാൻ താനാഗ്രഹിച്ചിരുന്നു എന്നും അവനറിഞ്ഞല്ലോ..അത് മതി.. അത് മാത്രം മതി തനിക്ക്..വേറൊന്നും വേണ്ട..
പക്ഷേ,സരിത വിചാരിച്ചിടത്തൊന്നും കാര്യങ്ങൾ നിന്നില്ല..ഇനിയെല്ലാം മറക്കാം എന്ന് കരുതി കുറച്ച് നേരം ഉറങ്ങാനായി
💬 Comments
View all comments