Chapter Title : മധുര മനോഹര മോഹം 5 [Flying Monk]
ഒറ്റക്ക് തിരിച്ചു വന്നതും പാർവതിയിൽ കുറെ സംശയങ്ങളും ഉയർന്നു.
എപ്പോളും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടുന്ന റോഷ്നയുടെ മുഖത്തെ വിഷാദ ഭാവം അതിനു ആക്കം കൂട്ടി.ഇതെല്ലാം മറച്ചു കൊണ്ട് പാർവതി ഒരു ചിരിയോടെ
"നീ എന്താ മോളെ ഒന്ന് വിളിക്ക പോലും ചെയ്യാണ്ട്...അവൻ എന്തിയെ....??"എന്നു ചോദിച്ചതും
"അത് അമ്മ എനിക്ക് അവിടെ പറ്റണില്ല...ഏട്ടനോട് ചോദിച്ചതും പൊക്കോളാൻ പറഞ്ഞു...അതാ ഞാൻ പെട്ടന്ന്..."ഒരു ചിരി വരുത്തി കൊണ്ടവൾ പറഞ്ഞു.
"നീയും അവനും എന്തേലും പ്രശനം ഉണ്ടോ....?"അത് കേട്ടതും പാർവതി ഉറച്ച ശബ്ദത്തോടെ ചോദിച്ചു.അത് കേട്ട് ഒന്നു ഞെട്ടിയെങ്കിലും അത് മറച്ചു കൊണ്ട്
"ഏയ്...അങ്ങനെ ഒന്നുല്ല...എനിക്ക് അവിടെ അങ്ങ് ശെരിയാവണില്ല അതോണ്ടാ..."എന്നും പറഞ്ഞു റോഷ്ന അകത്തോട്ടു കയറി.എന്നിട്ട്
"എനിക്ക് വല്ലാത്ത ക്ഷീണം ഞാൻ ഒന്നു കിടക്കട്ടെ..."എന്നു പറഞ്ഞു ട്രോളിയും വലിച്ച് നടക്കാൻ തുടങ്ങിയ അവളെ നോക്കി പറഞ്ഞതൊന്നും വിശ്വാസം വരാതെ
"നിനക്ക് കഴിക്കാൻ എടുക്കട്ടെ...?"എന്ന് ചോദിച്ചതും
"വേണ്ട...ഞാൻ എണീറ്റിട്ടു കഴിച്ചോളാം..."എന്നു മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ടവൾ പടികൾ കയറാൻ ആഞ്ഞതും
"നീ ആ പെട്ടിയും താങ്ങി കയറാൻ നിക്കണ്ട...അത് ആദി കൊണ്ടേ തരും"എന്ന് പറഞ്ഞു കൊണ്ട് പാർവതി റോഷ്നയെ കണ്ടു ഞെട്ടി നിൽക്കണേ ആദിയെ നോക്കിയതും അവൻ ട്രോളി അവളുടെ കയ്യിൽ നിന്ന് വാങ്ങി,എന്നിട്ട് അവളുടെ പിറകെ പടികൾ കയറി.കല്യാണം കഴിയുന്നതിനു മുമ്പും പല തവണ റോഷ്ന
വീട്ടിൽ വന്നിട്ടുണ്ട്.അങ്ങനെ ആദിയും അവളും നല്ല കൂട്ടുമാണ്,ഏത് നേരവും അവന്റെ ചെവി തിന്നുന്ന അവളുടെ കണ്ടിട്ട് ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത മാറ്റം അവന്റെയുള്ളിലും സംശയങ്ങൾ നിറച്ചു.ട്രോളി റൂമിൽ വച്ചു കൊണ്ട് ആദി
💬 Comments
View all comments