Chapter Title : മധുര മനോഹര മോഹം 6 [Flying Monk]
കിടന്നിട്ട് നേരം കുറെ ആയെങ്കിലും ഉറക്കം ഒരു തരി പോലും പാർവതിയെ കനിഞ്ഞില്ല.കുറച്ചു കഴിഞ്ഞതും പാർവതി എണീറ്റ് ആദിയുടെ റൂമിലേക്ക് നടന്നു,അവിടെയും അവസ്ഥ മറ്റൊന്നും ആയിരുന്നില്ല എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അമ്മയുടെ വാക്കുകൾ അവനെ കൊത്തി വലിച്ചു കൊണ്ടിരുന്നു.
"ആദീ..."താൻ വന്നതൊന്നും അറിയാതെ എന്തോ ചിന്തയിലാണ്ട് കിടക്കുന്ന ആദിയുടെ അടുത്ത് ബെഡിൽ ഇരുന്ന് കൊണ്ട് പാർവതിയവനെ വിളിച്ചു.അവന്റെ തലയിൽ തലോടി മുഖത്തേക്ക് നോക്കിയിരിക്കുന്ന പാർവതിയെ കണ്ടതും അവൻ എണീറ്റിരുന്നു.
"എന്താടാ വലിയ എന്തോ ആലോചനയിൽ ആണെന്ന് തോന്നണു..."അവന്റെ തലയിൽ തലോടിയിരുന്ന കൈ താഴേക്ക് ഇറക്കി അവന്റെ കവിളിൽ തലോടി കൊണ്ട് പാർവതി ചോദിച്ചു.
"ഒന്നൂല്ലമ്മ...ഞാൻ വെറുതെ ഇങ്ങനെ..."ആ തലോടലിൽ കുറച്ചു ആശ്വാസം കിട്ടിയെങ്കിലും അവനു ഒന്നും തുറന്ന് പറയാൻ അവനു തോന്നാത്തത്തിനാൽ അതും പറഞ്ഞവൻ പതിയെ പാർവതിയുടെ മടിയിലേക്ക് തല വെച്ച് കിടന്നു.
"നിനക്ക് എന്നോട് ദേഷ്യം വല്ലോം തോന്നണുണ്ടോ...?"മടിയിലേക്ക് തല വെച്ച് കിടന്ന ആദിയുടെ തലയിൽ തലോടി കൊണ്ട് പാർവതി ചോദിച്ചു.
"ദേഷ്യോ...എന്തിന്..."അത് കേട്ടതും ആദി തിരിച്ചു ചോദിച്ചു.
"കള്ളം ഒന്നും പറയണ്ട...നിനക്ക് ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലാന്ന് അറിയാം...അതോ ഇനി എന്നെ കണ്ട പോലെ മുന്നെ നീ അവരെയും..."ആദ്യം കാര്യമായും അവസാനം ആ മൂടി കെട്ടൽ ഒന്ന് ഒഴിവാക്കാൻ വേണ്ടി ആദിയെ ചൊടിപ്പിച്ചു കൊണ്ടും പാർവതി പറഞ്ഞു നിർത്തി.അത് കൂടി കേട്ടതും കണ്ണ് കൂർപ്പിച്ചു പാർവതിയെ നോക്കി.
"ഹാ...ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ ചെക്കാ..."അവന്റെ നോട്ടം കണ്ടതും പാർവതി അവന്റെ മൂക്കിൽ പിടിച്ചു ആട്ടി കൊണ്ട് പറഞ്ഞു.
"ആദീ...ഞാൻ പറയണേ നീ ശെരിക്ക് കേൾക്കണം എന്നിട്ട്
💬 Comments
View all comments