0%

Chapter Title : മധുര മനോഹര മോഹം 6 [Flying Monk]

Author : Flying Monk Read All Parts 40566

പോയാൽ അവളുടെ ചെറിയമ്മ അവളെ കൊല്ലാ കൊല ചെയ്യും...റോഷുന് ആണേൽ പോവാൻ ഒരിടം പോലും ഇല്ല...പിന്നെ അവർക്കും വേണ്ട ഒരു നല്ല ജീവിതം...വേറെ വല്ലിടത്തും പോയാൽ എല്ലാം മനസ്സിൽ വെച്ചല്ലേ അവർ അവരോട് പെരുമാറു...ഇതെല്ലാം ആലോചിച്ചപ്പോൾ എനിക്ക് അങ്ങനെ പറയാനാട തോന്നിയത്,നീ ആവുമ്പോൾ അവളുമാരെ

എനിക്ക് നഷ്ട്ടപ്പെടേം ഇല്ല,നീ അവരെ നല്ല പോലെ നോക്കേം ചെയ്യും അവളുമാർക്ക് വേണ്ടത് നിന്റെ കയ്യിൽ നിന്ന് കിട്ടുകയും ചെയ്യും...എത്രയാന്ന് വെച്ച നീ ഈ കിളവിയുടെ കൂടെ കഴിയണേ...അവരാവുമ്പോ എനിക്ക് നിന്നെ നഷ്ട്ടപ്പെടേം ഇല്ല..."ഒരു വിതുമ്പലോടെ പാർവതി പറഞ്ഞത് കേട്ടതും ആദിയൊന്നു ഞെട്ടി.

"നീ ഞെട്ടുവോന്നും വേണ്ട...ഞാൻ എനിക്ക് തോന്നിയത് പറഞ്ഞുന്നെ ഒള്ളു...ഇനി എന്താന്ന് വെച്ചാൽ അവർ തീരുമാനിക്കട്ടെ,നിന്റെ ഭാഗത്ത് നിന്ന് ഒരു എതിർപ്പും പാടില്ല...അതാ അമ്മ ഇതെല്ലാം നിന്നോട് പറഞ്ഞേ...മനസ്സിലായോ..."പാർവതി ചോദിച്ചതും ആദി തലയാട്ടി.

"ഇനി നീ നിന്റെ തീരുമാനം പറ...നിനക്ക് സമ്മതം അല്ലേൽ ഞാൻ കൂടുതൽ നിന്നെ നിർബന്ധിക്കില്ല..."അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കി കൊണ്ട് പാർവതി ചോദിച്ചു.അവളുടെ ശബ്ദം ഒരു ഇടർച്ചയോടെയാണ് ആദിയുടെ ചെവിയിൽ എത്തിയത്.ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട്

"എനിക്ക് സമ്മതം...ഞാൻ നോക്കിക്കോളാം എനിക്ക് ജീവനുള്ള കാലം വരെ...പക്ഷെ അവര്..."ഉറച്ച ശബ്ദത്തോടെയുള്ള വാക്കുകൾ അവസാനം ഒരു നിരാശയോടെയാണ് അവസാനിച്ചത്.അത് കണ്ടതും പാർവതിയവന്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട്

"നീ അതൊന്നും ആലോചിക്കേണ്ട...അതൊക്കെ അവര് സമ്മതിക്കും എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്..."അതും പറഞ്ഞു കൊണ്ട് പാർവതി അവനെ കെട്ടി പിടിച്ചു നേരെ കിടന്നു,ഒന്ന് മനസ്സ് തുറന്നതിന്റെ ആശ്വാസത്തിൽ അവരുടെ കണ്ണുകളെ ഉറക്കം പിടികൂടി.

പക്ഷെ,മറ്റു രണ്ടു പേരുടെയും അവസ്ഥ മറിച്ചായിരുന്നു.ആകെ കലുഷിതമായിരുന്നു രണ്ടു പേരുടെയും മനസ്സ്,ആ വൃത്തിക്കെട്ടവൻമാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇനി എന്ത് എന്ന ചിന്ത അവരെ കാർന്നു തിന്നു കൊണ്ടിരുന്നു.തന്നെ ഒന്ന് കേൾക്കാൻ തയ്യാറാകാത്ത രണ്ടാനമ്മയും തളർന്നു കിടക്കുന്ന അച്ഛനുമാണ് ആകെ കവിതക്ക് ഉള്ളത്,ചെറുപ്പത്തിലേ അമ്മ മരിച്ചതും

തന്നെ നോക്കാൻ വേണ്ടിയാണ് അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചത് അതിൽ അവർക്ക് ഒരു മകളുമുണ്ട്,അവർ തമ്മിൽ കുഴപ്പമില്ലെങ്കിലും താൻ അവിടെ അധിക പറ്റായിരുന്നു,പക്ഷെ ഇതൊന്നും അച്ഛൻ അറിഞ്ഞിരുന്നില്ല...അങ്ങനെയിരിക്കെയാണ്

💬 Comments

View all comments