Chapter Title : മധുര മനോഹര മോഹം 6 [Flying Monk]
വലിച്ചു വിട്ടു കൊണ്ട്
"എനിക്ക് സമ്മതം...ഞാൻ നോക്കിക്കോളാം എനിക്ക് ജീവനുള്ള കാലം വരെ...പക്ഷെ അവര്..."ഉറച്ച ശബ്ദത്തോടെയുള്ള വാക്കുകൾ അവസാനം ഒരു നിരാശയോടെയാണ് അവസാനിച്ചത്.അത് കണ്ടതും പാർവതിയവന്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട്
"നീ അതൊന്നും ആലോചിക്കേണ്ട...അതൊക്കെ അവര് സമ്മതിക്കും എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്..."അതും പറഞ്ഞു കൊണ്ട് പാർവതി അവനെ കെട്ടി പിടിച്ചു നേരെ കിടന്നു,ഒന്ന് മനസ്സ് തുറന്നതിന്റെ ആശ്വാസത്തിൽ അവരുടെ കണ്ണുകളെ ഉറക്കം പിടികൂടി.
പക്ഷെ,മറ്റു രണ്ടു പേരുടെയും അവസ്ഥ മറിച്ചായിരുന്നു.ആകെ കലുഷിതമായിരുന്നു രണ്ടു പേരുടെയും മനസ്സ്,ആ വൃത്തിക്കെട്ടവൻമാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇനി എന്ത് എന്ന ചിന്ത അവരെ കാർന്നു തിന്നു കൊണ്ടിരുന്നു.തന്നെ ഒന്ന് കേൾക്കാൻ തയ്യാറാകാത്ത രണ്ടാനമ്മയും തളർന്നു കിടക്കുന്ന അച്ഛനുമാണ് ആകെ കവിതക്ക് ഉള്ളത്,ചെറുപ്പത്തിലേ അമ്മ മരിച്ചതും
തന്നെ നോക്കാൻ വേണ്ടിയാണ് അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചത് അതിൽ അവർക്ക് ഒരു മകളുമുണ്ട്,അവർ തമ്മിൽ കുഴപ്പമില്ലെങ്കിലും താൻ അവിടെ അധിക പറ്റായിരുന്നു,പക്ഷെ ഇതൊന്നും അച്ഛൻ അറിഞ്ഞിരുന്നില്ല...അങ്ങനെയിരിക്കെയാണ് ഒരു ആക്സിഡന്റ് പറ്റി അച്ഛൻ കിടപ്പിലാക്കുന്നത്...ആവശ്യത്തിൽ അധികം സ്വത്ത് ഉണ്ടെങ്കിലും പിന്നെ തന്റെ ജീവിതം ആ കുടുംബത്തെ
പോറ്റുന്നതിൽ ഒതുങ്ങി പോയി...അതിനിടയിൽ കല്യാണം എന്ന ചിന്തയെല്ലാം വിട്ട് നിന്ന സമയത്താണ് ആനന്ദിന്റെ ആലോചന വന്നത് തന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്താക്കണം എന്ന ചിന്തയിൽ ചെറിയമ്മ അത് ഉറപ്പിച്ചു,പക്ഷെ വിചാരിച്ചതിന്റെ വിപരീതമായിരുന്നു ഇവിടെ വന്ന് കയറിയപ്പോളുള്ള അവസ്ഥ.സ്നേഹ നിധിയായ ഒരമ്മ എന്തിനും വാലിൽ തൂങ്ങി
നടക്കുന്ന ഒരു കുഞ്ഞനിയൻ,നല്ലൊരു ഭർത്താവ് പക്ഷെ അത് ഈ വീട്ടിൽ നിന്ന് പോയതോടെ തീർന്നു.താൻ അനുഭവിച്ച യാഥനകളും വേദനകളും
💬 Comments
View all comments