Chapter Title : മധുര മനോഹര മോഹം 5 [Flying Monk]
തരം അറപ്പ് പോലുള്ള ഭാവമിരച്ചു കയറി.എന്തോ പറയാൻ മുതിർന്ന പാർവതിയെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് കവിതയുടെയുള്ളിലെ ദേഷ്യവും സങ്കടവും അണപ്പൊട്ടിയൊഴുകി.
"ഞങ്ങൾക്ക് ഒരു പ്രശ്നം വന്നപ്പോ അത് വന്ന് പറയാൻ ഒരു അമ്മയുണ്ടല്ലോ എന്ന് കരുതിയ എല്ലാം ഇട്ടെറിഞ്ഞു ഞങ്ങൾ ഇങ്ങോട്ട് ഓടി പിടിച്ചു വന്നേ...ഇവിടെ വന്നപ്പോളോ അതിലും വലുത് പറയാൻ പോലും എനിക്ക് അറക്കുന്നു,നിങ്ങൾടെ മക്കൾ അല്ലെ അതോണ്ട് ആവും അവരും ഇത്രക്ക് തരം താണ്
പോയെ..."കരഞ്ഞു കൊണ്ട് എന്തൊക്കയാണ് പറഞ്ഞത് എന്ന് പോലും ഓർക്കാതെ പൊട്ടി തെറിച്ചു കൊണ്ട് കവിത അവളുടെ റൂമിലേക്ക് കയറി വാതിലടച്ചു.
ഇതെല്ലാം കേട്ട് ആകെ മരവിച്ച അവസ്ഥയിലായിരുന്നു ആദി.പക്ഷെ കവിതയുടെ വാക്കുകൾ കേട്ടത്തോടെ തന്റെ മൂത്ത മക്കൾക്ക് എന്തൊക്കെയൊ പ്രേശ്നങ്ങൾ ഉണ്ടെന്ന തോന്നൽ ശെരിയാണെന്ന് പാർവതി ഉറപ്പിച്ചു.അരവിന്ദ്ന്റെ കല്യാണം വേണ്ട എന്ന തീരുമാനവും അത് കഴിഞ്ഞു കല്യാണ സമയത്തെ കവിതയുടെ മുഖ ഭാവങ്ങളും പാർവതിയിൽ സംശയങ്ങൾ ഉണർത്തിയിരുന്നു,അതെല്ലാം
തന്റെ തോന്നൽ ആവുമെന്നാണ് പാർവതി കരുതിയിരുന്നത്.പക്ഷെ അത് തെറ്റായിരുന്നു എന്ന് അവൾക്ക് ബോധ്യമായി.
വൈകീട്ട് റോഷ്ന വന്നതും കവിത എല്ലാം അവളോട് പറഞ്ഞു.രാത്രി എല്ലാവരും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റതും പാർവതിയുടെ ശബ്ദം അവടെ ഉയർന്നു.
"കിടക്കാൻ പോകുന്നതിനു മുന്നെ നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്" പാർവതി ഉറച്ച ശബ്ദത്തോടെ പറഞ്ഞതും
"കണ്ണ് കൊണ്ട് കണ്ടതിനേക്കാൾ കൂടുതൽ ഇനി എന്താണ് പറയാൻ ഉള്ളത്..."ഒരു പുച്ഛം കലർന്ന ശബ്ദത്തോടെ കവിത ചോദിച്ചതും പാർവതിയുടെ നില തെറ്റി.
"നിന്നോടൊന്നും ഞാൻ അവരാതിച്ച കഥ ഒന്ന് കേൾക്കുവോ എന്നല്ല ഞാൻ ചോദിച്ചത്...എനിക്ക് പറയാനുള്ളത്
💬 Comments
View all comments