0%

Chapter Title : മധുര നാരങ്ങ 3 [Bency]

Author : bency007 Read All Parts 3.6K

ചെയ്യുമെന്ന് ഉറപ്പുണ്ടേൽ മാത്രമേ പറയു... ഒന്നുടെ ആലോചിക്കു"
"ഒന്നും ആലോചിക്കാൻ ഇല്ല ചെയ്യും ഉറപ്പ് "
റൂബി ചാടി കേറി പറഞ്ഞു
"എന്താ ചെയ്യണ്ടേ "
കൃഷ്ണപ്രിയ ചോദിച്ചു
"നിന്നെയൊക്കെ റാഗിങ് ചെയ്തപ്പോ പഴം തീറ്റിച്ചത് ഓർമ ഉണ്ടോ "
ഓഫീസിന്റെ വഴിയേ നടന്നു കൊണ്ട് ശാന്തി പറഞ്ഞു
"മ്മ്മ് ഉണ്ട് "
നിസു പറഞ്ഞു
മൂന്ന് പേരും ശാന്തിയെ അനുഗമിച്ചു
"ഹ്മ്മ്മ് അതുപോലെ പഴം തിന്നാൽ മതി "
നടന്നു കൊണ്ട് തന്നെ ശാന്തി പറഞ്ഞു
"ഹ്യ്യ് അത്രേ ഉള്ളോ വൈകിട്ട് പഴവും ആയിട്ട് പോരെ... ഞാൻ ഏറ്റു "
റൂബി സന്തോഷത്തോടെ പറഞ്ഞു
ആഫീസിന്റെ അല്പം മാറി ന്നു ശാന്തി
"പഴം കുറച്ചു ചീഞ്ഞത് ആയാൽ കുഴപ്പം ഉണ്ടോ ടെസ്ട് കുറഞ്ഞെന്ന് പരാതി ഒന്നും കാണില്ലല്ലോ "
ശാന്തി ആക്കിയതാണെന്ന് മനസിലായി
"ഉം ഹും "
എന്ന് തലയാട്ടി റൂബി
"ഇവിടെ നിക്ക് "
എന്ന് പറഞ്ഞു
ശാന്തി ഓഫീസിന്റെ മുന്നിലേക്ക് പോയി
അവിടെ സെക്യൂരിറ്റിയോട് എന്തൊക്കെയോ സംസാരിക്കുന്നു
ഇടക്ക് മൂവരെയും കൈ ചൂണ്ടിക്കാണിച്ചു
എന്താണ് ശാന്തി ചെയ്യാൻ പോകുന്നതെന്ന് മൂന്ന് പേരും നോക്കി നിൽകുമ്പോൾ അതാ അവൾ തിരിച്ചു വരുന്നു
"അവളെ സെക്യൂരിറ്റി കേറ്റി വീട്ടില്ലെടീ "
കൃഷ്ണപ്രിയ വിഷമത്തോടെ പറഞ്ഞു
ശാന്തി തിരികെ വന്നു മൂവരെയും കൂട്ടികൊണ്ട് നടന്നു
"ഉച്ചക്ക് 2 മണി ആകുമ്പോ മോർച്ചറിയുടെ അവിടെ വാ ഞാൻ അവിടെ കാണും "
നടന്നു കൊണ്ട് തന്നെ ശാന്തി പറഞ്ഞു
"എന്തായി എന്ന് പറ എന്താ ഓഫീസിൽ കേറ്റാഞ്ഞത് നിന്നെ

💬 Comments

View all comments