Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]
ചുളിച്ചു പറഞ്ഞു.
ഫൈസി ഹെൽമെറ്റ് ഊരി ചിരിച്ചുകൊണ്ട് അവളെ നോക്കി. "അതിപ്പോ അത്രയും ദൂരം ഇരുന്നതല്ലേ... ഒന്ന് നടക്കുമ്പോ അത് ശരിയായിക്കോളും."
"അല്ല കാക്കു... സത്യം പറയുകയാണെങ്കിൽ എന്റെ കശേരുക്കളൊക്കെ സ്ഥാനം മാറിയോ എന്ന് പേടിയുണ്ട്. ഈ വണ്ടിയിൽ ഇനി കേറാൻ എന്നെ കിട്ടില്ല," അവൾ ഒന്നുരണ്ട് തവണ തുള്ളിക്കൊണ്ട് പറഞ്ഞു.
"ശരി ശരി... വാ, നമുക്ക് ഒരു ചായ കുടിക്കാം. അതോടെ നിന്റെ മരവിപ്പൊക്കെ മാറും," ഫൈസി അവളെയും കൂട്ടി കഫേയിലേക്ക് നടന്നു.
രണ്ടു ഗ്ലാസ് കടുപ്പത്തിലുള്ള ചായയുമായി അവർ പുറത്തെ ടേബിളിൽ ഇരുന്നു. ചൂട് ചായയുടെ ആവി പറക്കുമ്പോൾ ഐഷു നഗരത്തിലെ തിരക്കുകളിലേക്ക് നോക്കി ഒരു ദീർഘശ്വാസം വിട്ടു.
"കാക്കു... എനിക്ക് ഒരു പേടി. ഇവിടെ തനിച്ച് നിൽക്കാൻ പറ്റോ?" അവൾ ഗ്ലാസിൽ പിടിച്ചുകൊണ്ട് പതിയെ ചോദിച്ചു.
"അതിനല്ലേ ഞാൻ കൂടെ വന്നത്. എല്ലാം ശരിയാക്കി തന്നിട്ടേ ഞാൻ പോകൂ. പിന്നെ എന്റെ ഐഷുക്കുട്ടിക്ക് ഇത്ര വാശിയുണ്ടെങ്കിൽ ഇതൊക്കെ സിംപിളല്ലേ," ഫൈസി അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
അവൾ ആശ്വാസത്തോടെ ചായ ഊതിക്കുടിച്ചു തുടങ്ങി.
ചായ കുടി കഴിഞ്ഞ് നേരെ അവർ പോയത് ആയിഷയ്ക്ക് അഡ്മിഷൻ കിട്ടിയ ആ വലിയ കോളേജിലേക്കാണ്. ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ ഐഷുവിന്റെ മുഖത്ത് ചെറിയൊരു പേടി തെളിഞ്ഞു. അവൾ ഫൈസിയുടെ ഷർട്ടിൽ മുറുകെ പിടിച്ചു.
"കാക്കു... നല്ല വലിയ ബിൽഡിംഗ് ആണല്ലോ. എനിക്ക് ഇംഗ്ലീഷ് ഒക്കെ തിരിയുമോ ആവോ?" അവൾ പതുക്കെ ചോദിച്ചു.
"അതിനല്ലേ നീ ഇങ്ങോട്ട് വന്നത്. അതൊക്കെ തനിയെ ശീലമായിക്കോളും, നീ പേടിക്കാതെ
💬 Comments
View all comments