Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]
നടക്ക് പെണ്ണേ," ഫൈസി അവൾക്ക് ധൈര്യം കൊടുത്തു.
പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ കുറച്ചു നേരം കാത്തിരുന്ന ശേഷം അവർ അകത്തേക്ക് കയറി. ഗൗരവക്കാരനായ പ്രിൻസിപ്പൽ ഫൈസിയെ ഒന്ന് നോക്കി. "ആരാണ് കൂടെയുള്ളത്?" എന്ന് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ ഫൈസി വളരെ മാന്യമായി തന്നെ മറുപടി നൽകി.
"ലോക്കൽ ഗാർഡിയൻ ആയിട്ട് ഒരാളുടെ ഒപ്പ് വേണം. ഫൈസൽ തന്നെ ഒപ്പിട്ടോളൂ," പ്രിൻസിപ്പൽ പേപ്പറുകൾ നീട്ടി.
ഫൈസി ആ പേപ്പറിൽ തന്റെ പേര് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി ഒപ്പിട്ടു. അത് കാണുമ്പോൾ ഐഷുവിന്റെ ഉള്ളിൽ ഒരു വലിയ ആശ്വാസം തോന്നി. തനിക്ക് ഇവിടെ എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ തന്റെ കാക്ക ഉണ്ടല്ലോ എന്ന ചിന്ത അവൾക്ക് ധൈര്യം നൽകി.
അഡ്മിഷൻ കാര്യങ്ങൾ കഴിഞ്ഞു അവർ ഹോസ്റ്റൽ വാർഡനെ കാണാൻ പോയി. എന്നാൽ അവിടെ എത്തിയപ്പോഴാണ് അവർക്ക് ഒരു പണി കിട്ടിയത്.
"ഇന്ന് ഇവിടെ നിൽക്കാൻ പറ്റില്ല സാർ. ഹോസ്റ്റൽ റൂമുകളിൽ എല്ലാം മൂട്ട മരുന്ന് അടിച്ചിരിക്കുകയാണ്. ആകെ അതിന്റെ മണമാണ്. കുട്ടികളെ ആരെയും അങ്ങോട്ട് വിടാൻ പറ്റില്ല. രണ്ടു ദിവസം കഴിഞ്ഞേ റൂമുകൾ റെഡിയാവൂ," വാർഡൻ കാര്യം പറഞ്ഞു.
"അതെന്താ ഇങ്ങനെയൊരു പണി? ഞങ്ങൾ ദൂരന്ന് വരുന്നതാ. ഇന്ന് രാത്രി എവിടെ നിൽക്കും?"
ഫൈസി അല്പം ദേഷ്യത്തിൽ ചോദിച്ചു.
"ക്ഷമിക്കണം, പെസ്റ്റ് കൺട്രോൾ നടക്കുന്നത് കൊണ്ട് വേറെ നിവർത്തിയില്ല. നാല് ദിവസം കഴിഞ്ഞേ ക്ലാസ് തുടങ്ങൂ എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അതുവരെ നിങ്ങൾക്ക് പുറത്ത് എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും,"
വാർഡൻ കൈമലർത്തി.
കോളേജ് വരാന്തയിലൂടെ തിരിച്ചിറങ്ങുമ്പോൾ ഐഷുവിന്റെ മുഖം വാടിയിരുന്നു.
💬 Comments
View all comments