Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]
വിളിക്കാൻ നോക്കിയിരുന്നു. ഫോൺ ബിസിയാണെന്ന് പറഞ്ഞ് അവൾക്ക് ആകെ ദേഷ്യം..."
ഫൈസി ഹെൽമെറ്റ് ഊരി ബൈക്കിന്റെ സൈഡ് മിററിൽ വെച്ച് ഉമ്മറത്തേക്ക് കയറി.
"കടയിൽ ഇത്തിരി തിരക്കായിപ്പോയി ഇളയമ്മേ. നാളെ മുതൽ കുറച്ചു ദിവസം ഞാൻ ഉണ്ടാവില്ലല്ലോ, അതിന്റെ പണികൾ തീർക്കുകയായിരുന്നു. അവളുടെ പിറന്നാളിന് വരാൻ പറ്റാത്തതിന് ഇപ്പോഴും പിണക്കമാണോ?"
ആമിന ചിരിച്ചു.
"പിണക്കമോ? നിന്റെ ഐഷുവിനെ നിനക്കറിയില്ലേ...
ഈ വീട് തലകീഴാക്കിയില്ല എന്നെ ഉള്ളു. പിന്നെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി..അവൾ അകത്ത് മുറിയിൽ സാധനങ്ങൾ പാക്ക് ചെയ്യുന്ന ബഹളത്തിലാണ്. ഇടയ്ക്ക് ഓരോ ഡ്രസ്സും എടുത്തിട്ട് നിന്നെ കാണിച്ച് തരാമെന്ന് പറഞ്ഞു ഓരോ വട്ടം വരും. ഇപ്പോഴാ ഒന്ന് അടങ്ങിയത്."
"എവിടെ അവൾ?" ഫൈസി അകത്തേക്ക് നോക്കി ചോദിച്ചു.
"അവൾ കുളിക്കാൻ കേറി. ഈ നേരത്താ അവൾക്ക് പാക്കിങ്ങും ഒരുങ്ങലുമൊക്കെ. നീ ഇരിക്ക്... ദാ ഈ പലഹാരങ്ങൾ ഒന്ന് കഴിച്ചു നോക്ക്."
മേശപ്പുറത്തിരുന്ന ബിസ്ക്കറ്റും കേക്കും ചൂണ്ടിക്കാട്ടി ആമിന പറഞ്ഞു.
"ഇതെന്താ പുതിയ ഐറ്റമാണോ ഇളയമ്മേ?" ഫൈസി ഒരു ബിസ്ക്കറ്റ് എടുത്ത് വായിലിട്ടുകൊണ്ട് ചോദിച്ചു.
"അതെ, ബേക്കറിയിൽ പുതുതായി തുടങ്ങിയതാ. ഐഷുവിന് ഇത് ഭയങ്കര ഇഷ്ടമായി. ഇനിയിപ്പോ അവള് പോയി കഴിഞ്ഞാ ഞാനിവിടെ ഒറ്റക്കാവും അല്ലെ ഫൈസി..."
ആമിനയുടെ ശബ്ദത്തിൽ ഒരു ചെറിയ സങ്കടം കലർന്നു.
ഫൈസി ആമിനയുടെ തോളിൽ തട്ടി.
"അതിനെന്താ ഇളയമ്മേ, ങ്ങക്ക് ന്റെ വീട്ടിൽ വന്ന് നിക്കാലോ...അവൾ പഠിച്ചു വലുതാകട്ടെ. ഇളയമ്മ വെറുതെ പേടിക്കണ്ട, ഞാൻ ഉണ്ടല്ലോ കൂടെ. അവളെ അവിടെ സെറ്റാക്കിയിട്ടേ ഞാൻ തിരിച്ചു വരൂ. അവിടെ ഹോസ്റ്റലിലെ വാർഡനോടൊക്കെ ഞാൻ
💬 Comments
View all comments