0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 1 [ഗില്ലി ബാല]

Author : Gilli Bala Read All Parts 17.9K

സംസാരിച്ചോളാം."

​"അതൊക്കെ നിന്നെ ഏൽപ്പിച്ചപ്പോൾ എനിക്ക് സമാധാനമായി. പക്ഷെ ആ പെണ്ണിന്റെ ഓരോ വാശികൾ നീ ഒന്ന് സഹിക്കേണ്ടി വരും കേട്ടോ... ബാംഗ്ലൂർ എത്തിയാൽ ഇത് വാങ്ങണം, അത് കാണണം എന്ന് പറഞ്ഞു അവൾ തുടങ്ങും.ശരീരത്തിനുള്ള വലിപ്പം മനസ്സിനില്ല.. ഇപ്പളും കൊച്ചു പിള്ളേരെ പോലാ.. അതും പോരാത്തതിന് മൂക്കിന് തുമ്പത്തെ ദേഷ്യോം വാശിയും.."

​ഫൈസി ചിരിച്ചു.

"അതൊക്കെ എനിക്കറിയാം. ഐഷുവിനെ കൈകാര്യം ചെയ്യാൻ എനിക്ക് അറിയാവുന്നത് പോലെ മറ്റാർക്കാ അറിയുക? അവൾ ഇറങ്ങി വരട്ടെ, ഒന്ന് കാണട്ടെ ബാംഗ്ലൂർ പഠിക്കാൻ പോകുന്ന നമ്മുടെ ഐഷുക്കുട്ടിയെ!"

​അകത്തെ മുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും ഇടയ്ക്ക് ആയിഷ എന്തോ മൂളിപ്പാട്ടു പാടുന്നതും അവർക്ക് കേൾക്കാമായിരുന്നു. നാളത്തെ യാത്രയെക്കുറിച്ചുള്ള ആശങ്കയും ആവേശവും ആ ചെറിയ വീടിന്റെ വരാന്തയിൽ പുകഞ്ഞു കൊണ്ടിരുന്നു.

​ആമിന ഫൈസിക്ക് കഴിക്കാനുള്ള ഭക്ഷണം എടുക്കാൻ അടുക്കളയിലേക്ക് പോയതും ഹാൾ പെട്ടെന്ന് ശാന്തമായി. ഫൈസി ഫോണിൽ എന്തോ നോക്കിക്കൊണ്ട് സോഫയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് പിന്നിലൂടെ പൂച്ചപ്പടികളോടെ ഒരാൾ വരുന്നത് അവൻ അറിയാതെ പോയത്.

​"ഹാ... കാക്ക വന്നോ!"

​ഒരു അട്ടഹാസത്തോടെ ആയിഷ അവന്റെ മുതുകിനിട്ട് ഒരു അടി കൊടുത്തു. പ്രതീക്ഷിക്കാത്ത അടിയായതുകൊണ്ട് ഫൈസി ഒന്ന് വിറച്ചുപോയി. അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.

​"എന്റെ ഐഷു... നീയിത് എന്ത് പണിയാ കാണിക്കുന്നത്? എന്റെ നടുവ് ഒടിഞ്ഞല്ലോ!"

പിന്നെ കണ്ടത് എന്നെ കണ്ട് പൊട്ടിച്ചിരിക്കുന്ന ഐഷുവിനെയാണ്.. രൂപത്തിലെ മാറ്റമുള്ളൂ. പണ്ടത്തെ അതെ പ്രേത ചിരി.

"" കണക്കായിപ്പോയി. എന്നെ കാണാൻ വന്നിട്ട് എത്രയായടാ നീ.. "

"" ഡായോ... ഡീ ഡീ....

💬 Comments

View all comments