Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]
ഫൈസി കട്ടിലിന്റെ ഒരറ്റത്ത് തിരിഞ്ഞു കിടന്നു. ഐഷു മറുഭാഗത്ത് കിടന്ന് തേങ്ങി. പക്ഷേ, ഫൈസി അത് കേട്ടില്ലെന്ന് നടിച്ചു. തന്റെ കുടുംബത്തെയും അന്തസ്സിനെയും ഓർത്ത് അവൻ തന്റെ ഹൃദയത്തെ കല്ലുപോലെ ഉറപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. എങ്കിലും, ആ ഇരുട്ടിൽ ഐഷുവിന്റെ വിങ്ങൽ കേൾക്കുമ്പോൾ അവന്റെ ഉള്ളിലും ഒരു ചെറിയ നോവ് അറിയാതെ പടരുന്നുണ്ടായിരുന്നു.
അടുത്ത രണ്ട് ദിവസം ഐഷു ശരിക്കും നിശബ്ദയായിരുന്നു. ഫൈസി വാങ്ങിക്കൊടുത്ത ഭക്ഷണം അവൾ തൊട്ടതുപോലുമില്ല. വിശപ്പില്ലെന്ന് പറഞ്ഞ് അവൾ എപ്പോഴും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിക്കിടന്നു.
ഒരുനേരമല്ലേ എന്ന് കരുതി ആദ്യം അവനൊന്നു സമാധാനിച്ചു. പക്ഷെ ഉച്ച ഭക്ഷണവും അവൾ വേണ്ടെന്ന് വച്ചു..
അവളുടെ ആ വാടിയ മുഖവും ഭക്ഷണം കഴിക്കാത്തതുകൊണ്ട് മെലിഞ്ഞൊട്ടിയ കണ്ണുകളും കണ്ടപ്പോൾ ഫൈസിയുടെ ഉള്ളുലഞ്ഞു. തന്നെ പ്രകോപിപ്പിച്ചവളാണെങ്കിലും, തന്റെ ഐഷുക്കുട്ടി ഇങ്ങനെ തളർന്നിരിക്കുന്നത് കാണാൻ അവന് സാധിക്കുമായിരുന്നില്ല.
ഒടുവിൽ സഹിക്കാനാവാതെ ഫൈസി അവളുടെ അരികിലെത്തി. "ഐഷു... നീയിതെന്താ ഈ കാണിക്കുന്നത്? വല്ലതും കഴിക്ക് പെണ്ണേ,"
അവൻ പതുക്കെ അവളുടെ തോളിൽ കൈവെച്ചു.
ആ സ്പർശനം കിട്ടിയതും ഐഷു പുതപ്പ് വകഞ്ഞുമാറ്റി എഴുന്നേറ്റു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു. "ഇപ്പൊ എന്തിനാ ഇങ്ങള് വന്നേ?
എന്നോട് മിണ്ടണ്ട എന്നല്ലേ പറഞ്ഞത്! പോ... അങ്ങട് പോ കാക്കു!" അവൾ ആക്രോശിച്ചു കൊണ്ട് അവന്റെ നെഞ്ചിലിട്ട് രണ്ട് കുത്ത് കൊടുത്തു.
"ഡീ... അടങ്ങെടി... ഞാൻ..." ഫൈസി തടയാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല.
"ഞാൻ എന്ത് പണിയാ ചെയ്തേ? എന്നെ കണ്ടാല് ഇങ്ങക്ക് ഇപ്പൊ അറപ്പാണോ? മൂന്ന് ദിവസമായിട്ട് എന്നെ ഒന്ന് നോക്കുന്നുണ്ടോ ഇങ്ങള്?
ആവശ്യത്തിന് മാത്രം മിണ്ടാൻ ഞാനെന്താ
💬 Comments
View all comments