0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 14.7K

​"എനിക്ക് വിശപ്പില്ല കാക്കു..." ചുണ്ട് പിളർത്തിക്കൊണ്ട് അവൾ പറഞ്ഞു.

​"ഇപ്പൊ തന്നെയല്ലേ കരഞ്ഞു തീർത്തത്? എന്നിട്ടാണോ വിശപ്പില്ലെന്ന് പറയുന്നത്? മര്യാദയ്ക്ക് വന്ന് കഴിക്ക് ഐഷു," ഫൈസി പ്ലേറ്റ് തുറന്നുകൊണ്ട് പറഞ്ഞു.

​"അതല്ല... എനിക്ക് തനിയെ കഴിക്കാൻ ഒരു സുഖമില്ല. കാക്കു എനിക്ക് വാരിത്തന്നാലേ ഞാൻ കഴിക്കൂ," അവൾ ഒരു ചെറിയ കുട്ടിയെപ്പോലെ വാശി പിടിച്ചു.

​ഫൈസി ഒന്ന് നെറ്റി ചുളിച്ചു. "ഡീ... നിനക്ക് വയസ്സ് പത്തൊൻപതാകാൻ പോകുന്നു. ഇത്ര വലിയ പെണ്ണായിട്ടും നിനക്ക് വാരിത്തരണമെന്നോ? കൈക്ക് വല്ല ഉളുക്കുമുണ്ടോ? മര്യാദയ്ക്ക് ഇരുന്നു കഴിക്ക്."

​"കൈക്ക് ഉളുക്കൊന്നുമില്ല, പക്ഷെ മനസ്സിന് ഒരു ഉളുക്കുണ്ട്. മൂന്ന് ദിവസം എന്നെ പട്ടിണിക്കിട്ടതിന് കാക്കു എനിക്ക് വാരിത്തന്നേ പറ്റൂ. ഇതിപ്പോ പിടിയാന വന്നാലും ശരി, ഞാൻ തീരുമാനിച്ചാൽ തീരുമാനിച്ചതാ!" കൈകൾ നെഞ്ചിന് കുറുകെ കെട്ടി അവൾ ഇരുന്നു.

​അവളുടെ പിടിവാശിക്ക് മുന്നിൽ ലോകത്തെ ഏത് കൊമ്പനും തോറ്റുപോടുമെന്ന് ഫൈസിക്ക് നേരത്തെ അറിയാമായിരുന്നു. അവൻ ഒരു നെടുവീർപ്പോടെ ചോറിൽ നിന്നും ഒരു ഉരുള എടുത്തു. "ശരി... വാ തുറക്ക്. ഇങ്ങോട്ട് അടുത്തിരിക്ക്."

​അടുത്ത നിമിഷം കണ്ടത് ഫൈസിയുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു. ഐഷു അടുത്തിരിക്കുന്നതിന് പകരം ഒരൊറ്റ ചാട്ടത്തിന് അവന്റെ മടിയിലേക്ക് തന്നെ കയറി ഇരുന്നു!

​"ഡീ! ഇതെന്താ ഈ കാണിക്കുന്നത്? താഴെ ഇറങ്ങിയിരിക്കെടി," ഫൈസി പരിഭ്രമത്തോടെ ചുറ്റും നോക്കി (മുറിയിൽ വേറെ ആരുമില്ലെന്നറിഞ്ഞിട്ടും).

​"ഇറങ്ങില്ല! ഇത് കാക്കുവിനുള്ള ശിക്ഷയാ.

രണ്ട് ദിവസം എന്നെ കരയിപ്പിച്ചതിന് ഇങ്ങനെയൊരു ശിക്ഷയെങ്കിലും വേണ്ടേ? ഇനി അനങ്ങാതെ ഇരുന്നു വാരിത്തന്നോ," അവൾ അവന്റെ കഴുത്തിലൂടെ ഒരു കൈ ചുറ്റിപ്പിടിച്ച് വിജയശ്രീലാളിതയായി

💬 Comments

View all comments